ഓസ്‌ട്രേലിയന്‍ ടീമിനെ കല്ലെറിഞ്ഞതില്‍ ഇന്ത്യന്‍ ആരാധകര്‍ മാപ്പു പറഞ്ഞു
ഗുവാഹത്തി: അസമിലെ ബര്‍ഷപാഡ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കല്ലെറിഞ്ഞതില്‍ ഇന്ത്യന്‍ ആരാധകര്‍ മാപ്പു പറഞ്ഞു. ഗുവാഹത്തിയില്‍ വലിയ ബാനറുകളുമായെത്തിയാണ് ആരാധകര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനോട് ക്ഷമ ചോദിച്ചത്.
രണ്ടാം ടി20 മത്സരത്തിനുശേഷം തിരികെ പോവുകയായിരുന്ന ഓസീസ് ടീമിന്റെ ബസ്സിന് നേരെയായിരുന്നു കല്ലേറ്. കല്ലേറില്‍ ബസ്സിന്റെ ഗ്ലാസുകള്‍ തകരുകയും ചെയ്തു. ഇതിന്റെ ചിത്രം ഓസീസ് താരം ആരോണ്‍ ഫിഞ്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇന്ത്യന്‍ ആരാധകര്‍ക്ക് പേരുദോഷമുണ്ടാക്കിയിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ചില ഓസീസ് ടീം അംഗങ്ങള്‍ അക്രമത്തെ അപലപിക്കുകകൂടി ചെയ്തതോടെയാണ് ആരാധകര്‍ ക്ഷമാപണവുമായി എത്തിയത്. സോറി ഓസ്‌ട്രേലിയ എന്നെഴുതിയ ബാനറുകളുമായാണ് ആരാധകര്‍ മോശം അനുഭവത്തിന് മാപ്പു പറഞ്ഞത്. കഴിഞ്ഞമാസം ബംഗ്ലാദേശില്‍വെച്ചും ഓസ്‌ട്രേലിയയ്ക്ക് സമാനമായ അനുഭവമുണ്ടായിരുന്നു. ചിറ്റഗോങ് ടെസ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ടീമിന്റെ ബസ്സിന് ചിലര്‍ കല്ലെറിയുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications