വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെയ്യപ്പന്‍ വാതുവെച്ചു: ചെന്നൈയും രാജസ്ഥാനും പുറത്തേക്ക്?

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി. ഇന്ത്യ സിമന്റ്‌സ് ഉടമയും ഐ സി സി ചെയര്‍മാനുമായ എന്‍ ശ്രീനിവാസന് കോഴക്കേസില്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കി. മെയപ്പനും രാജ് കുന്ദ്രയ്ക്കും വാതുവെപ്പില്‍ പങ്കുണ്ട്. ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പങ്കാളിയാണെന്നും കോടതി അന്തിമവിധിന്യായത്തില്‍ പറഞ്ഞു.

gurunath-meiyappan

എന്‍ ശ്രീനിവാസന്‍ കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വേവലാതികള്‍ തീരുന്നില്ല. പങ്കാളികളില്‍ ഒരാളായ മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐ പി എല്ലില്‍ നിന്നും വിലക്കിയേക്കും എന്നാണ് അറിയുന്നത്. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള രാജസ്ഥാന്‍ റോയല്‍സിനും ഇതേ സ്ഥിതി തന്നെയാകും.

srinivasan

ബി സി സി ഐ പൊതുമേഖല സ്ഥാപനമാണ് എന്ന് കോടതി നിരീക്ഷിച്ചു. ബി സി സി ഐ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമാണ്. ബി സി സി ഐയുടെ വീഴ്ച തടയുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ബോര്‍ഡിന്റെ കുത്തക തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നില്ല എന്നും കോടതി പറഞ്ഞു. 130 പേജുകളാണ് അന്തിമ വിധിന്യായത്തിലുള്ളത്.

shilpashetty

ആറാഴ്ചയ്ക്കകം ബി സി സി ഐ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് കോടതി പറഞ്ഞത്. എന്‍ ശ്രീനിവാസന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. ഭിന്ന താല്‍പര്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബി സി സി ഐ പ്രസിഡണ്ട് സ്ഥാനമോ ഐ പി എല്‍ ടീമോ ഏതെങ്കിലും ഒന്ന് ശ്രീനിവാസന് ഉപേക്ഷിക്കേണ്ടി വരും.

Story first published: Thursday, January 22, 2015, 15:54 [IST]
Other articles published on Jan 22, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X