Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വാതുവെപ്പ്; മെയ്യപ്പന്‍ കുറ്റക്കാരന്‍

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് മുന്‍ സി ഇ ഒ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനെന്ന് ജസ്റ്റിസ് മുഗ്ദല്‍ കമ്മിറ്റി. വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബി സി സി ഐ പ്രസിഡണ്ടായ എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍.

ജസ്റ്റിസ് എ കെ പട്‌നായിക് അധ്യക്ഷനായ കമ്മിറ്റിക്ക് മുമ്പാകെയാണ് മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബി സി സി ഐയ്‌ക്കെതിരെയും അധ്യക്ഷന്‍ എന്‍ ശ്രീനിവാസനെതിരെയും ശക്തമായ പരാമര്‍ശങ്ങളാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. 9 കളികളില്‍ മെയ്യപ്പന്‍ വാതുവെച്ചിട്ടുണ്ട്. ഈ ആരോപണം ശരിയാണ്. ഇക്കാര്യത്തില്‍ ബി സി സി ഐയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായി.

gurunath-meiyappan

ഐ പി എല്ലിലെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നും ജസ്റ്റിസ് മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ബി സി സി ഐ നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിറ്റി ഗുരുനാഥ് മെയപ്പന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം മുഗ്ദല്‍ കമ്മിറ്റിയെ നിയോഗിച്ചത്.

നാല് മാസത്തോളം രാജ്യം മുഴുവന്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സച്ചിന്‍, ഗാംഗുലി, കുംബ്ലെ, ദ്രാവിഡ് തുടങ്ങിയ മുന്‍താരങ്ങള്‍ വാതുവെപ്പിന്റെ ദോഷവശങ്ങളെക്കുറിച്ച് പുതുതാരങ്ങളെ ബോധവത്കരിക്കണമെന്നും മുഗ്ദല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാതുവെപ്പ് സംബന്ധിച്ച് എന്‍ ശ്രീനിവാസന്റെ വാദങ്ങള്‍ കള്ളമാണെന്ന് തെളിയുകയാണ്.

Story first published: Monday, February 10, 2014, 16:01 [IST]
Other articles published on Feb 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+