ലോകറെക്കോര്‍ഡോടെ പാകിസ്താനെ തകര്‍ത്ത് ന്യൂസിലന്‍ഡ്
ഹാമില്‍ട്ടണ്‍: പാകിസ്താനെതിരായ രണ്ടാം ട്വന്റി20യില്‍ ലോകറെക്കോര്‍ഡോടെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ട്വന്റി20യിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് ശ്രഷ്ടിച്ച് ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലും കെയര്‍ വില്യംസണും ചേര്‍ന്നാണ് പാകിസ്താനെ അടിച്ച് പറത്തിയത്.
ഓപ്പണിംഗ് വിക്കറ്റിലെ എന്നല്ല ട്വന്റി20യിലെ ഏത് പൊസിഷണിലേയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇവര്‍ സ്ഥാപിച്ചിരിക്കുന്നത്.
ആദ്യം ബാറ്റ്‌ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് പാകിസ്താന്‍ ബൗളര്‍മാരെ നിലം തൊടീച്ചില്ല. 168 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 17.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ മറികടക്കുകയായിരുന്നു.

58 പന്തില്‍ 87 റണ്‍സോടെ ഗുപ്ടിലും 48 പന്തില്‍ 72 റണ്‍സ് എടുത്ത വില്യംസണുമാണ് പാക്‌സ്താനെ തറപറ്റിച്ചത്. ഒമ്പത് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു ഗുപ്റ്റിലിന്റെ ഇന്നിംഗ്‌സ, വില്യംസ് 11 ഫോറുകള്‍ അടിച്ചു. സ്‌കോര്‍: പാകിസ്താന്‍ 20 ഓവറില്‍ 168/7, ന്യൂസിലന്‍ഡ് 17.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 171.
ഉമര്‍ അക്മല്‍ (27 പന്തില്‍ 56 നോട്ടൗട്ട് ), ഷൊയൈബ് മാലിക്ക് (30 പന്തില്‍ 39 ) എന്നിവരുടെ മികവിലാണ് പാകിസ്താന്‍ 168 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications