For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശിനെ നിലംപരിശാക്കി ന്യൂസിലന്‍ഡ്; ഇന്ത്യയ്‌ക്കെതിരായ തോല്‍വിയുടെ ക്ഷീണം തീര്‍ത്തു

ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. നേരത്തെ ആദ്യ മത്സരവും ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന് ജയിച്ചിരുന്നു. ഇതോടെ ഇന്ത്യയോടേറ്റ പരമ്പര തോല്‍വിയുടെ നിരാശ ന്യൂസിലന്‍ഡ് മറികടന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീമിനുവേണ്ടി സെഞ്ച്വറി നേടി. 49.4 ഓവറില്‍ ബംഗ്ലാദേശ് 226 റണ്‍സെടുത്തപ്പോള്‍ 36.1 ഓവറില്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

martin

രണ്ടാം മത്സരത്തിലും ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ പൂര്‍ണപരാജയമായതാണ് ടീമിന് തിരിച്ചടിയായത്. തമിം ഇക്ബാല്‍(5), ലിന്റണ്‍ ദാസ്(1) എന്നിങ്ങനെയാണ് ഓപ്പണര്‍മാരുടെ സ്‌കോര്‍. സൗമ്യ സര്‍ക്കാര്‍(22), മുഷ്ഫിഖുര്‍ റഹീം(24), മുഹമ്മദ് മിഥുന്‍(57), സാബിര്‍ റഹ്മാന്‍(43) എന്നിവരാണ് ബംഗ്ലാദേശിന്റെ പ്രധാന സ്‌കോറര്‍മാര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസന്‍ ന്യൂസിലന്‍ഡ് നിരയില്‍ മികച്ചുനിന്നു. ടോഡ് ആസില്‍, ജെയിംസ് നീഷാം എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഗുപ്റ്റില്‍(118), കെയ്ന്‍ വില്യംസണ്‍(65), റോസ് ടെയ്‌ലര്‍(21) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശിനുവേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റ് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച നടക്കും. ഇതിനുശേഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.

Story first published: Saturday, February 16, 2019, 12:23 [IST]
Other articles published on Feb 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+