Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ്, രണ്ടാമിന്നിങ്‌സില്‍ ലോകറെക്കോഡ്, ഇവന്‍ പുലിയല്ല പുപ്പുലി

ജയ്പൂര്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഓപണിങ് ബാറ്റ്സ്മാന്‍റെ പേരിലുള്ള ലോകറെക്കോഡ് ഇനി ഇന്ത്യക്കാരന്‍റെ പേരില്‍. രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ലോകത്തെ ഞെട്ടിച്ച ഈ ബാറ്റിങ് അദ്ഭുതം.

സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഗുജറാത്തിന്റെ ഓപണിങ് ബാറ്റ്‌സ്മാന്‍ സമിത് ഗോഹലാണ് പുറത്താവാതെ 359 റണ്‍സെടുത്ത് ചരിത്രം കുറിച്ചത്.

തിരുത്തപ്പെട്ടത് 117 വര്‍ഷം പഴക്കമുള്ള റെക്കോഡ്

117 വര്‍ഷം ഇളകാതെനിന്ന ലോകറെക്കോഡാണ് ഗോഹലിനു മുന്നില്‍ വഴിമാറിയത്. 1989ല്‍ ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ടില്‍ സോമര്‍സെറ്റിനെതിരേ സറേ ടീമിനു വേണ്ടി ഓപണര്‍ ബോബി ആബെല്‍ നേടിയ 357 റണ്‍സാണ് തിരുത്തപ്പെട്ടത്.

റെക്കോഡെന്ന് അറിയില്ലായിരുന്നു

തന്‍റെ ഇന്നിങ്‌സ് ലോകറെക്കോഡാണെന്ന് അറിയില്ലായിരുന്നുവെന്നു മല്‍സരശേഷം ഗോഹല്‍ പ്രതികരിച്ചു. കഴിയുന്നത്ര നേരം ബാറ്റ് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യം. ലോകറെക്കോഡ് കുറിക്കാനായതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

അനുപമം ഈ ഇന്നിങ്‌സ്

26 കാരനായ ഗോഹല്‍ 723 പന്തുകളില്‍ നിന്നാണ് പുറത്താവാതെ 359 റണ്‍സ് അടിച്ചെടുത്തത്. ഇതില്‍ 45 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു.

ഒന്നാമിന്നിങ്‌സ് പരാജയത്തിന് പ്രായശ്ചിത്തം

ഒഡീഷയ്‌ക്കെതിരായ കളിയുടെ ഒന്നാമിന്നിങ്‌സിലെ ദയനീയ പ്രകടനത്തിന് രണ്ടാമിന്നിങ്‌സില്‍ ലോകറെക്കോഡോടെയാണ് ഗോഹല്‍ മറുപടി നല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ നാലു റണ്‍സെടുക്കാനേ താരത്തിനു കഴിഞ്ഞിരുന്നുള്ളൂ.

കന്നി ട്രിപ്പിള്‍

ഗോഹലിന്‍റെ കന്നി ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കൂടിയാണ് ഈ മല്‍സരത്തിലേത്. ഈ സീസണിലെ രഞ്ജി ട്രോഫില്‍ ആകെ ഇതു വരെ അഞ്ചു ട്രിപ്പിളുകള്‍ പിറന്നു കഴിഞ്ഞു.

ഇതിനു മുമ്പത്തെ മികച്ച സ്‌കോര്‍ 104

ഈ ഇന്നിങ്‌സിനു മുമ്പ് ഗോഹലിന്‍റെ കരിയറിലെ ഏറ്റവും വലിയ സ്‌കോര്‍ 104 റണ്‍സായിരുന്നു. 27 മല്‍സരങ്ങളില്‍ നിന്നായി രണ്ടു സെഞ്ച്വറികള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.

ഗുജറാത്തിന് സെമി ബെര്‍ത്ത്

മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ നേടിയ മികച്ച ലീഡിന്റെ മികവില്‍ ഗുജറാത്ത് സെമി ഫൈനലില്‍ ഇടംപിടിച്ചു.

Story first published: Tuesday, December 27, 2016, 17:42 [IST]
Other articles published on Dec 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+