Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശിവില്‍ കൗശിക്; ഐപിഎല്ലില്‍ പുത്തന്‍ താരോദയം

ദില്ലി: ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ശിവില്‍ കൗശിക് എന്ന പുതുമുഖ ശ്രദ്ധാകേന്ദ്രമാകുന്നു. വളരെ വ്യത്യസ്ത ആക്ഷനില്‍ പന്തെറിയുന്ന ശിവില്‍ കൗശിക് ഗുജറാത്ത് ലയണ്‍സിന്റെ താരമാണ്. ധോണി ക്യാപ്റ്റനായ റൈസിങ് പുനെയ്‌ക്കെതിരെയായിരുന്നു കൗശിക്കിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാതെ കൗശിക് 32 റണ്‍സ് വഴങ്ങി.

കൗശിക്കിന്റെ ബൗളിങ് ആക്ഷന്‍ മുന്‍ ദക്ഷിണാഫ്രിക്കാന്‍ താരം പോള്‍ ആഡംസുമായാണ് താരതമ്യം ചെയ്യുന്നത്. തന്റെ ബൗളിങ് ആക്ഷനില്‍ ഒരു ബൗളര്‍ ഐപിഎല്ലിലുണ്ടെന്ന കാര്യത്തില്‍ ആഡംസ് കൗതുകം പ്രകടപ്പിച്ചു. ആഡംസിന്റെ ബൗളിങ് ആക്ഷനു വളരെ സമാനമാണ് കൗശിക്കിന്റേതെന്ന് പഴയ വീഡിയോകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാണ്.

shivilkaushik

ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ കൗശിക് മൂന്നു വിക്കറ്റുകള്‍ നേടി. മുന്‍നിര താരങ്ങളുടെ വിക്കറ്റുകളാണ് കൗശിക് നേടിയത്. കര്‍ണാടക പ്രീമിയര്‍ ലീഗിലൂടെയാണ് ഇരുപതുകാരനായ കൗശിക് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹുബ്ലി ടൈഗേര്‍സിന്റെ താരമായ കൗശിക്കിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനില്‍ കുബ്ലെയുടെ സ്‌പോര്‍ട് മാനേജ്‌മെന്റ് കമ്പനി ടെന്‍വിക് സ്‌പോര്‍ടിന് നിര്‍ണായക പങ്കുണ്ട്. കേവലം 10 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ലയണ്‍സ് കൗശിക്കിനെ ടീമിലെടുത്തത്. കൗശിക് പ്രതിഭയുള്ള താരമാണെന്നും ഭാവിയില്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കാന്നും ഹുബ്ലി കോച്ച് പറയുന്നു.

Story first published: Monday, May 2, 2016, 8:48 [IST]
Other articles published on May 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+