For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിവാദ കോച്ച് മാത്രമല്ല, ഇന്ത്യയെ എങ്ങനെ ജയിക്കാമെന്ന് പഠിപ്പിച്ചത് ഗ്രെഗ് ചാപ്പല്‍; സുരേഷ് റെയ്‌ന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിവാദ പരിശീലകനായിരുന്നു മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. 2005 മുതല്‍ 2007വരെ ഇന്ത്യയുടെ പരിശീലകനായിരുന്ന അദ്ദേഹം ടീമില്‍ നടത്തിയ അഴിച്ച് പണികളും സൗരവ് ഗാംഗുലിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയുമെല്ലാമാണ് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തിന് വില്ലന്‍ പരിവേഷം നല്‍കിയത്.

യുവതാരങ്ങളെ പരീക്ഷിക്കുന്നതിനായി സീനിയര്‍ താരങ്ങളെ തഴയാവും ഇര്‍ഫാന്‍ പഠാന്‍,എംഎസ് ധോണി തുടങ്ങിയ താരങ്ങള്‍ക്ക് ടോപ് ഓഡറില്‍ അവസരം നല്‍കി പരീക്ഷണം നടത്താനുമെല്ലാം ചാപ്പല്‍ ധൈര്യം കാട്ടി. എന്നാല്‍ ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ കാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരുന്നതിന് തിരിച്ചടിയായി.

rainaandgregchappell

ഇപ്പോഴിതാ വിവാദങ്ങള്‍ സൃഷ്ടിച്ച പരിശീലകനെന്നതിലുപരിയായി ഇന്ത്യയെ എങ്ങനെ ജയിക്കാമെന്ന് പഠിപ്പിച്ച പരിശീലകനായിരുന്നു ഗ്രെഗ് ചാപ്പലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. തന്റെ പുറത്തുവരാനിരിക്കുന്ന ആത്മകഥയായ 'ബിലീവ് വാട്ട് ലൈഫ് ആന്റ് ക്രിക്കറ്റ് ടോട്ട് മി' യിലാണ് ചാപ്പലിനെ റെയ്‌ന പ്രശംസിച്ചിരിക്കുന്നത്. 2011ലെ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത് ചാപ്പലിന്റെ അധ്വാനത്തിന്റെ ഫലമാണെന്നാണ് റെയ്‌നയുടെ വിലയിരുത്തല്‍.

'ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഗ്രെഗ് ചാപ്പലിന് വലിയ പങ്കുണ്ടെന്നാണ് എന്റെ അഭിപ്രായം. 2011ലെ ഏകദിന ലോകകപ്പില്‍ നാം കിരീടം ചൂടിയത് അദ്ദേഹം വിതച്ച വിത്തുകളുടെ ഫലമായാണ്. വിവാദങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിജയത്തിന്റെ പ്രാധാന്യം പഠിപ്പിച്ചതും എങ്ങനെ ജയിക്കാമെന്ന് പഠിപ്പിച്ചതും അദ്ദേഹത്തിന്റെ പരിശീലന കാലഘട്ടമാണ്'-റെയ്‌ന കുറിച്ചു.

റെയ്‌ന അടക്കമുള്ള യുവതാരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് ചാപ്പലിനുള്ളത്. 2005ല്‍ റെയ്‌ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പരിശീലകന്‍ ചാപ്പലായിരുന്നു. യുവതാരങ്ങള്‍ക്ക് അദ്ദേഹം വലിയ പിന്തുണ നല്‍കിയിരുന്നെങ്കിലും സീനിയര്‍ താരങ്ങളുമായി ഒത്തുപോകുന്നതില്‍ പരാജയപ്പെട്ടു.

സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് എങ്ങനെ വിജയം സ്വന്തമാക്കാമെന്ന് ചാപ്പല്‍ പഠിപ്പിച്ചുവെന്നും റെയ്‌ന കുറിച്ചു. 'ഞങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്ന സമയമായിരുന്നു അത്. എങ്ങനെയാണ് വിജയകരമായി റണ്‍സ് പിന്തുടരേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. എങ്ങനെയാണ് റണ്‍സ് പിന്തുടരേണ്ടതെന്ന് ടീം മീറ്റിങ്ങുകളില്‍ അദ്ദേഹം പറയുമായിരുന്നു. യുവരാജ്,ധോണി,ഞാന്‍ എന്ന നിലയിലായിരുന്നു അന്നത്തെ ബാറ്റിങ് ഓഡര്‍. വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ചാപ്പലില്‍ നിന്ന് പഠിച്ചു'-റെയ്‌ന തന്റെ ആത്മകഥയില്‍ കുറിച്ചു.

Story first published: Thursday, June 10, 2021, 13:16 [IST]
Other articles published on Jun 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+