കളിക്കളത്തില്‍ സച്ചിന്റെ അനര്‍ഘ നിമിഷങ്ങള്‍
മുംബൈ: ക്രിക്കറ്റ് കളിയില്‍ സച്ചിന്‍ ഇനിയെന്തെങ്കിലും നേടാനുണ്ടോ? സച്ചിന്റെ റെക്കോര്‍ഡുകള്‍ ആരെങ്കിലും തകര്‍ക്കുമോ? സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ആരാധകര്‍ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പതിനാറായിരം ടെസ്റ്റ് റണ്‍സ് എന്ന ചരിത്രനേട്ടത്തിന് സച്ചിന് വേണ്ടത് വെറും 163 റണ്‍സുകള്‍ മാത്രമാണ്. രണ്ട് ടെസ്‌റ്‌റുകളും ബാക്കിയുണ്ട്.
സ്വന്തം നാട്ടില്‍ അവസാന ടെസ്റ്റ് കളിച്ച് വിരമിക്കാരൊരുങ്ങുന്ന സച്ചിന്‍ ക്രിക്കറ്റില്‍ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. ബ്രയാന്‍ ലാറയുടെ 400 റണ്‍സാണ് സച്ചിന് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ഒരു നേട്ടം. 400 പോയിട്ട് ട്രിപ്പിള്‍ സെഞ്ചുറി തികയ്ക്കാന്‍ സച്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലോകകപ്പും ടെസ്റ്റിലെ ഒന്നാം നമ്പറും ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും പ്രഭാപൂരിതമാക്കിയ സച്ചിന്റെ 24 വര്‍ഷത്തെ കളിജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ. ഇതില്‍ പലതും നിങ്ങളുടെയും ഫേവറിറ്റുകളായിരിക്കും, അതുറപ്പ്.

ആദ്യ സെഞ്ചുറി
പതിനേഴാം വയസ്സിലാണ് സച്ചിന്‍ ആദ്യ സെഞ്ചുറിയില്‍ എത്തുന്നത്. ഇംഗ്ലണ്ടിനെതിരെ 119 റണ്‍സ്. ഇന്ത്യ കളി തോല്‍ക്കുമെന്ന നിലയില്‍ പുറത്താകാതെ സെഞ്ചുറിയോടെ സമനില പിടിച്ച ഈ ഇന്നിംഗ്‌സ് സച്ചിന്റെ കരിയറിലെ പൊന്‍തൂവലായി കരുതപ്പെടുന്നു.

ഷാര്‍ജ കപ്പ്
1998 ലെ ഷാര്‍ജ കപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ അടുപ്പിച്ച് നേടിയ രണ്ട് സെഞ്ചുറികളാണ് സച്ചിനെ ഒരു അമാനുഷിക പരിവേഷത്തിലേക്ക് എത്തിച്ചത്. സച്ചിന്റെ മികവില്‍ ഷാര്‍ജ കപ്പും ഇന്ത്യ നേടി.

ബ്രാഡ്മാനെ മറികടന്നു
2000 ത്തിലാണ് സച്ചിന്‍ മുപ്പതാം സെഞ്ചുറിയോടെ ബ്രാഡ്മാനെ മറികടന്നത്.

അക്തര്‍ സിക്‌സര്‍
ലോകകപ്പുകളിലെ മികച്ച പ്രകടനം സച്ചിന് പുത്തരിയല്ല. എന്നാലും 2003 ലോകകപ്പില്‍ പാകിസ്ഥാന്റെ ഷോയിബ് അക്തറിനെതിരെ സച്ചിന്‍ കളിച്ച ഈ കട്ട് ഷോട്ട് സിക്‌സര്‍ ഏറെ പ്രശംസ നേടി.

ഓസ്‌ട്രേലിയയിലെ 241
ഒരൊറ്റ കവര്‍ ഡ്രൈവ് പോലും കളിക്കാതെയാണ് സച്ചിന്‍ 2004 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 241 റണ്‍സെടുത്തത്. കഴിഞ്ഞ ഏതാനും ഇന്നിംഗ്‌സുകളില്‍ കവര്‍ ഡ്രൈവ് കളിക്കാനുള്ള ശ്രമത്തിനിടെ പുറത്തായതായിരുന്നു കാരണം.

ടെസ്റ്റില്‍ ഒന്നാം നമ്പര്‍
മികച്ച വിജയങ്ങള്‍ ശീലമാക്കിയ ഇന്ത്യന്‍ ടീം ഒടുവില്‍ ടെസ്റ്റിലെ ഒന്നാം നമ്പറുമായി. സച്ചിനൊപ്പം ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, വീരേന്ദര്‍ സേവാഗ് തുടങ്ങിയ പ്രമുഖരും ഈ നേട്ടത്തിന് ശില്‍പികളായി.

മാച്ച് ഫിനിഷിംഗ്
മാച്ച് ഫിനിഷറല്ല എന്ന വിമര്‍ശകരുടെ വായടപ്പിച്ച് സച്ചിന്‍ ഉജ്വല സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 2008 ചെന്നൈയില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ പുറത്താകാതെ 103 റണ്‍സായിരുന്നു സച്ചിന്റെ സ്‌കോര്‍.

ലോകകപ്പ്
സച്ചിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഒരു ലോകകപ്പ് വിജയം. 2003 ല്‍ ഫൈനലില്‍ കൈവിട്ട ആ സ്വപ്‌നം സ്വന്തം നാട്ടില്‍ വെച്ച് 2011 ല്‍ സച്ചിന്‍ സാക്ഷാത്കരിച്ചു.

ഏകദിനം വിട്ടു
2012 ഡിസംബറില്‍ സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗും
മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരേ സീസണില്‍ ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗും നേടാന്‍ സച്ചിനും കൂട്ടര്‍ക്കും സാധിച്ചു. ഇതോടെ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ നിന്നും സച്ചിന്‍ പൂര്‍ണമായും വിടവാങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications