വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ് ഇതിഹാസങ്ങള്‍... പക്ഷെ ലോകകപ്പില്‍ ഒരവസരം പോലുമില്ല, ലിസ്റ്റില്‍ ഇന്ത്യന്‍ താരവും!

ലക്ഷ്മണാണ് ലോകകപ്പില്‍ ഇടം ലഭിക്കാതിരുന്ന താരം

മുംബൈ: ലോകകപ്പില്‍ കളിക്കുകയും കിരീടം സ്വന്തമാക്കുകയുമാണ് ക്രിക്കറ്റ് കരിയറാക്കി മാറ്റിയ ഓരോ താരത്തിന്റെയും ആത്യന്തികമായ സ്വപ്‌നം. എന്നാല്‍ വളരെ ചുരുക്കം പേരുടെ സ്വപ്‌നം മാത്രമേ യാഥാര്‍ഥ്യമാവാറുള്ളൂയെന്നു മാത്രം. ദേശീയ ടീമിന്റെ കുപ്പായമണിയുന്ന എല്ലാവര്‍ക്കും ലോകകപ്പിലും അവസരം ലഭിക്കണമെന്നില്ല. ചിലര്‍ മാത്രം ലോകകകപ്പെന്ന വലിയ വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പോരിനിറങ്ങുമ്പോള്‍ മറ്റു ചിലര്‍ക്കു കാഴ്ചക്കാരാവേണ്ടി വരും.

ഐപിഎല്‍ തുലാസില്‍, നടന്നാല്‍ കളിക്കുമോ? വെളിപ്പെടുത്തി സൂപ്പര്‍ താരം സ്റ്റോക്‌സ്ഐപിഎല്‍ തുലാസില്‍, നടന്നാല്‍ കളിക്കുമോ? വെളിപ്പെടുത്തി സൂപ്പര്‍ താരം സ്റ്റോക്‌സ്

ശ്രേയസിന്റെ ഹീറോസ് അഞ്ചു പേര്‍... നിലവിലെ ടീമംഗങ്ങളും, കൂട്ടത്തില്‍ ധോണിയില്ല!ശ്രേയസിന്റെ ഹീറോസ് അഞ്ചു പേര്‍... നിലവിലെ ടീമംഗങ്ങളും, കൂട്ടത്തില്‍ ധോണിയില്ല!

രാജ്യത്തിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തി നിരവധി മല്‍സരങ്ങളില്‍ വിജയശില്‍പ്പിയായിട്ടും ലോകകപ്പില്‍ ഒരു അവസരം പോലും നല്‍കാതെ തഴയപ്പെട്ട ചില ഇതിഹാസ ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)

അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ അലെസ്റ്റര്‍ കുക്കിന്റെ സ്ഥാനം. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ കുക്കിനു പക്ഷെ ലോകകപ്പില്‍ ഒരിക്കലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.
2015ല്‍ നടക്കേണ്ടിയിരുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലീഷ് ടീമിനെ നയിക്കേണ്ടിയിരുന്നത് കുക്കായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനു മാസങ്ങള്‍ മുമ്പ് അദ്ദേഹത്തെ മാറ്റി പകരം ഇയോന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കുകയായിരുന്നു. അതിനു ശേഷം കുക്കിന്റെ ഏകദിന കരിയര്‍ പഴയതു പോലെ ആയതുമില്ല. പിന്നീട് ടെസ്റ്റിലെ മാത്രം സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുകയും ചെയ്തു.

വിവിഎസ് ലക്ഷ്മണ്‍ (ഇന്ത്യ)

വിവിഎസ് ലക്ഷ്മണ്‍ (ഇന്ത്യ)

വെരി വെരി സ്‌പെഷ്യലെന്നു ആരാധകര്‍ മുഴുവന്‍ വിശേഷിപ്പിച്ചിട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ താരമായിരുന്ന വിവിഎസ് ലക്ഷ്മണിനും ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ല. 2003ലെ ലോകകപ്പില്‍ ലക്ഷ്്മണ്‍ തീര്‍ച്ചയായും ടീമില്‍ എത്തേണ്ടതായിരുന്നു. കാരണം ടെസ്റ്റില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ അന്നു അദ്ദേഹം കടന്നു പോവുകയായിരുന്നു. പക്ഷെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ലക്ഷ്മണ്‍ പുറത്ത്. അദ്ദേഹത്തിനു പകരം ബൗളിങിലും ടീമിന് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ സെലക്ഷന്‍ കമ്മിറ്റി ദിനേഷ് മോംഗിയയെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
വിരമിക്കും മുമ്പ് 134 ടെസ്റ്റുകളില്‍ നിന്നും 17 സെഞ്ച്വറികളടക്കം 8781 റണ്‍സ് ലക്ഷ്മണ്‍ നേടിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു നാടകീയ ജയം സമ്മാനിച്ച ടെസ്റ്റിലെ 281 റണ്‍സാണ് കരിയര്‍ ബെസ്റ്റ്.

ജസ്റ്റിന്‍ ലാങര്‍ (ഓസ്ട്രേലിയ)

ജസ്റ്റിന്‍ ലാങര്‍ (ഓസ്ട്രേലിയ)

നിലവിലെ ഓസ്‌ട്രേലിയന്‍ കോച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ അവരുടെ നിര്‍ണണായക ബാറ്റ്‌സ്മാനുമായിരുന്ന ജസ്റ്റിന്‍ ലാങറും കരിയറില്‍ ഒരിക്കല്‍പ്പോലും ലോകകപ്പ് കളിച്ചിട്ടില്ല. 14 വര്‍ഷം നീണ്ട കരിയറില്‍ ഓസീസിനായി 105 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 45 ശരാശരിക്കും മുകളില്‍ 7000ത്തിലേറെ റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റിലെ മികവ് ഏകദിനത്തില്‍ പലപ്പോഴും പുറത്തെടുക്കാന്‍ ലാങര്‍ക്കായില്ല. വെറും എട്ടു ഏകദിനങ്ങള്‍ മാത്രം കളിച്ച അദ്ദേഹം 160 റണ്‍സാണ് നേടിയത്. ഒരു ഫിഫ്റ്റി പോലും ലാങറുടെ അക്കൗണ്ടില്‍ ഇല്ല.

Story first published: Thursday, March 26, 2020, 12:49 [IST]
Other articles published on Mar 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X