മോദിക്ക് പിന്നാലെ ബംഗ്ലാദേശ് കീഴടക്കാന്‍ കോലി!
ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതേ ഉള്ളൂ, ഇന്ത്യന്‍ ടെസ്റ്റ് ടീം ബംഗ്ലാദേശ് കീഴടക്കാനായി ഇറങ്ങുകയാണ്. ജൂണ്‍ 11 വ്യാഴാഴ്ച ഫതുള്ളയിലാണ് ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ ഏക ടെസ്റ്റ്. ആദ്യമായി പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ തന്നെ, തികഞ്ഞ ആവേശത്തിലാണ് ആദ്യമായി ടെസ്റ്റ് ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായ വിരാട് കോലിയും.
ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കാനുള്ള അവസരമായിട്ടാണ് കോലി ഇതിനെ കാണുന്നത്. ഇരുപത്തിയാറാം വയസ്സില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്ന് പറയാന്‍ കോലിക്ക് ഒരു മടിയും ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കണം എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അതിലും കൂടുതല്‍ വളരാന്‍ തനിക്ക് സാധിച്ചു. എന്റെ ഒപ്പമുള്ളവരും ബി സി സി ഐയും ക്യാപ്റ്റനാകാന്‍ താന്‍ മതി എന്നാണ് കരുതിയത്. എനിക്കതില്‍ അതിയായ സന്തോഷമുണ്ട് - കളിക്ക് മുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ കോലി പറഞ്ഞു. തന്റെ മനസിലുള്ള കാര്യങ്ങള്‍ ടീംഗമങ്ങളോട് ചര്‍ച്ച ചെയ്തു എന്നും കോലി പറഞ്ഞു.
താനും ടീമും ഒരേ പോലെയാണ് ചിന്തിക്കുന്നത്. ടെസ്റ്റ് ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനാകുക എന്നത് ഇപ്പോഴും അവിശ്വസനീയമാണ്. പോസിറ്റീവായ ഒരു തുടക്കം കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ബൗളര്‍മാരും അഞ്ച് ബാറ്റ്‌സ്മാന്‍മാരും എന്നതായിരിക്കും ടീമിന്റെ ഘടന എന്നും കോലി പറയുന്നു. രണ്ടോ മൂന്നോ ബാറ്റ്‌സ്മാന്‍മാര്‍ ക്ലിക്കായാല്‍ സ്‌കോര്‍ 500 കടക്കും എന്നാണ് കോലി കരുതുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications