വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിച്ചുതകര്‍ത്ത് ഗ്രാന്റ്‌ഹോം; ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് മികച്ച ലീഡിലേക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്.ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ നേടിയ 244 റണ്‍സിന് മറുപടിക്കിറങ്ങിയ കിവീസ് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 382 എന്ന നിലയിലാണ്.അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കെ 138 റണ്‍സിന്റെ ലീഡ് ന്യൂസീലന്‍ഡിനുണ്ട്.അര്‍ധ സെഞ്ച്വറിയോടെ കോളിന്‍ ഡി ഗ്രാന്റ്‌ഹോമും (83) ബിജെ വാല്‍ട്ടിങും (81) ക്രീസിലുണ്ട്.

മുന്നേറ്റനിരയുടെ കൂട്ടത്തകര്‍ച്ചയിലും പൊരുതി നിന്ന ടോം ലാദത്തെ (154) നാലാ ദിനം കിവീസിന് നഷ്ടമായെങ്കിലും ആറാം വിക്കറ്റിലെ വാല്‍ട്ടിങ്-ഗ്രാന്റ്‌ഹോം കൂട്ടുകെട്ട് കളി ന്യൂസീലന്‍ഡിന് ആധിപത്യം നേടിക്കൊടുത്തു.ഇരുവരും ചേര്‍ന്ന് 113 റണ്‍സാണ് ടീമിന് സമ്മാനിച്ചത്. ആക്രമിച്ച് ബാറ്റുവീശിയ ഗ്രാന്റ്‌ഹോം 75 പന്തുകള്‍ നേരിട്ട് അഞ്ച് വീതം സിക്‌സും ഫോറും പറത്തിയാണ് പുറത്താകാതെ നില്‍ക്കുന്നത്.അതേ സമയം 208 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ ക്ഷമയോടെയുള്ള ബാറ്റിങാണ് വാല്‍ട്ടിങ് പുറത്തെടുത്തത്. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍റൂവന്‍ പെരേര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലഹിരു കുമാര,ലസിത് എംബുല്‍ഡെനിയ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

കരീബിയന്‍ കശാപ്പ്... ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വമ്പന്‍ ജയം, വിന്‍ഡീസിനെ നാണം കെടുത്തി കരീബിയന്‍ കശാപ്പ്... ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വമ്പന്‍ ജയം, വിന്‍ഡീസിനെ നാണം കെടുത്തി

colindegrandhomme

നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുടെ ബൗളിങ്ങാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.ട്രന്റ് ബോള്‍ട്ട് മൂന്നും ഗ്രാന്റ്‌ഹോം, സമര്‍വില്ലി,അജാസ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ധനഞ്ജയ് ഡി സില്‍വയുടെയും (109),ദിമുത് കരുണരത്‌നയുടെയും (65) ബാറ്റിങാണ് ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. കളി തീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത.ആദ്യ മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചിരുന്നു.

Story first published: Monday, August 26, 2019, 9:18 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X