Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രയിം സ്മിത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ പുതിയ ഡയറക്ടര്‍; കരാര്‍ മൂന്ന് മാസത്തേക്ക് മാത്രം

കേപ്ടൗണ്‍: ക്രിക്കറ്റ് ബോര്‍ഡുമായി ഇടഞ്ഞ് നില്‍ക്കുന്ന താരങ്ങളെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ). മുന്‍ നായകനും ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരങ്ങളിലൊരാളുമായ ഗ്രയിം സ്മിത്തിനെ ഡയറക്ടറായി എത്തിച്ചാണ് ബോര്‍ഡ് പദ്ധതി മെനയുന്നത്. മൂന്ന് മാസത്തേക്ക് ചുമതല വഹിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് സ്മിത്ത് അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കമന്റേറ്ററാകുന്നതിനാണ് സ്മിത്ത് മൂന്ന് മാസത്തേക്ക് മാത്രം ഡയറക്ടറായിരിക്കാന്‍ സമ്മതം അറിയിച്ചത്. നേരത്തെ ഇതേ ആവശ്യം ബോര്‍ഡ് ഉന്നയിച്ചപ്പോള്‍ സ്മിത്ത് നിരസിച്ചിരുന്നുവെങ്കിലും ഒടുവില്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. സ്മിത്ത് എത്തുന്നതോടെ മോശം ഫോമിലൂടെ കടന്ന് പോകുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

graeme-smith

പ്രതാപ കാല ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് ഇപ്പോഴത്തെ ടീമിന്റേത്. ഏകദിനലോകകപ്പില്‍ നിറം മങ്ങിയ ദക്ഷിണാഫ്രിക്ക പരിമിത ഓവര്‍ ക്രിക്കറ്റ് നായകനായി ഡുപ്ലെസിസിന് പകരം ക്വിന്റന്‍ ഡീകോക്കിനെ കൊണ്ടുവന്നെങ്കിലും കാര്യമായ ഗുണം ഉണ്ടായില്ല. ട്വന്റി20 ലോകകപ്പ് വരാനിരിക്കെ മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ സ്മിത്തിന് സാധിക്കുമെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടല്‍.

Story first published: Thursday, December 12, 2019, 8:43 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+