Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രോഹിത് ശര്‍മ അടുത്ത വിരേന്ദര്‍ സെവാഗ്'

ദില്ലി: അടുത്ത വിരേന്ദര്‍ സെവാഗ് രോഹിത് ശര്‍മയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ഗ്രേയം സ്മിത്ത്. രേഹിത് ശര്‍മയ്ക്ക് സെവാഗിന്റെ എല്ലാ ഗുണങ്ങളുമുണ്ട്. ഷോട്ടിന്റെ കാര്യത്തിലായാലും അറ്റാക്കിങ്ങിന്റെ കാര്യത്തിലായാലും വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയെ സെവാഗുമായി താരതമ്യപ്പെടുത്താമെന്ന് സ്മിത്ത് പറഞ്ഞു.

സെവാഗിനെ പോലെ ഒരു ബാറ്റ്‌സ്മാന് പകരക്കാരനെ കണ്ടെത്തുക വിഷമമാണ്. എന്നാല്‍, രോഹിത് ശര്‍മയ്ക്ക് സേവാഗിന്റെ പകരക്കാരനാകാന്‍ സാധിക്കും. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മികച്ച പ്രകടനമാണ് രോഹിത്തിന്റേത്. മികച്ച പാര്‍ട്ണര്‍ഷിപ്പ് കണ്ടെത്തുന്നതിലും ദീര്‍ഘമായ ഇന്നിങ്‌സ് കളിക്കുന്നതിലും രോഹിത് മികവു പ്രകടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

rohitsharma

സേവാഗിനെപോലെ അടിച്ചുകളിയില്‍ രോഹിത് ഒട്ടും പിറകിലല്ല. ഇതിനകം തന്നെ ഏകദിനത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി കണ്ടെത്താന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു 150ഉം രോഹിത് തന്റെ പേരിലാക്കിക്കഴിഞ്ഞു. സ്പിന്നിനെയും ഫാസ്റ്റ് ബൗളിങ്ങിനെയും ഒരുപോലെ നേരിടാന്‍ രോഹിത്തിനു കഴിയുന്നുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സെവാഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന്റെ പിന്നാലെയാണ് സ്മിത്ത് രോഹിത്തിനെ പുകഴ്ത്തി രംഗത്തെത്തിയത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും വെറ്ററന്‍ ക്രിക്കറ്റര്‍മാരുടെ കൂട്ടായ്മയില്‍ നടത്തപ്പെടുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുമെന്ന് സെവാഗ് വ്യക്തമാക്കിയിട്ടുണ്ട്. സ്മിത്ത്, ബ്രയാന്‍ ലാറ, മൈക്കിള്‍ വോണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തേക്കും.

Story first published: Wednesday, October 21, 2015, 8:58 [IST]
Other articles published on Oct 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+