വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി വെറും ബിസിസിഐയുടെ ദാദയാവരുത്, ഐസിസിയെ ഭരിക്കണം... പിന്തുണച്ച് ഗ്രേയം സ്മിത്ത്

ഗാംഗുലി ഐസിസിയുടെ തലപ്പത്തേക്കു വരണമെന്നാവശ്യപ്പെടുന്ന രണ്ടാമത്തെ പ്രമുഖനാണ് സ്മിത്ത്

ജൊഹാനസ്‌ബെര്‍ഗ്: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അമരത്തേക്കു വരണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഡയറക്ടറും മുന്‍ നായകനുമായ ഗ്രേയം സ്മിത്ത്. ഐസിസിയുടെ പുതിയ ചെയര്‍മാനായി ദാദ വരുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലിയാണെന്നു സ്മിത്ത് അഭിപ്രായപ്പെട്ടു.

gangu

ഐസിസിയുടെ തലപ്പത്ത് ഏറ്റവും ഉചിതനായ വ്യക്തി തന്നെ വരേണ്ടത് വളരെ പ്രധാനമാണ്. കൊവിഡ്-19നു ശേഷം ക്രിക്കറ്റിന് ശക്തമായൊരു നേതൃത്വമാണ് വേണ്ടത്. ആധുനിക ക്രിക്കറ്റിനെക്കുറിച്ചു നല്ല ബോധ്യമുള്ള, അതോടൊപ്പം നേതൃപാടവവുമുള്ള ഒരാള്‍ തന്നെ ഐസിസിയുടെ തലപ്പത്ത് വരണമെന്നും സ്മിത്ത് ആവശ്യപ്പെട്ടു.

ഗാംഗുലിയെപ്പോലൊരു ക്രിക്കറ്റര്‍ ഐസിസി പ്രസിഡന്റിന്റെ റോളിലേക്കു വരുന്നത് വളരെ നന്നായിരിക്കും. ക്രിക്കറ്റെന്ന ഗെയിമിനും ഇത് ഏറെ ഗുണം ചെയ്യും. ക്രിക്കറ്റിനെ നന്നായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഗാംഗുലി. കളിയുടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുകയും ഏറെ ബഹുമാനിക്കപ്പെടുകയും ചെയ്യുന്നയാള്‍ കൂടിയാണ് അദ്ദേഹമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

smith

ഗാംഗുലി ഐസിസിയുടെ തലപ്പത്തേക്കു വരണമെന്നാവശ്യപ്പെടുന്ന രണ്ടാമത്തേയാള്‍ കൂടിയാണ് സ്മിത്ത്. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ഗോവറും നേരത്തേ ഗാംഗുലി ഐസിസി ഭരണരംഗത്തേക്കു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ നല്ല വ്യക്തിത്വത്തിന് അവകാശിയാണ് ഗാംഗുലി. മാത്രല്ല നയതന്ത്രപരമായ കഴിവും അദ്ദേഹത്തിനുണ്ടെന്നു ഗോവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്

Sachin Vs Kohli: ബെസ്റ്റ് സച്ചിന്‍ തന്നെ... ക്രിക്കറ്റ് ആകെ മാറി, ഇപ്പോള്‍ ബാറ്റിങ് എളുപ്പം- ഗംഭീര്‍Sachin Vs Kohli: ബെസ്റ്റ് സച്ചിന്‍ തന്നെ... ക്രിക്കറ്റ് ആകെ മാറി, ഇപ്പോള്‍ ബാറ്റിങ് എളുപ്പം- ഗംഭീര്‍

നിലവില്‍ ഇന്ത്യയുടെ തന്നെ ശശാങ്ക് മനോഹറാണ് ഐസിസി ചെയര്‍മാന്‍. ഈ മാസം അവസാനത്തോടെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കും. ഐസിസിയുടെ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്കു ആഗ്രഹമില്ലെന്നു അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. മേയ് 28ന് ഐസിസിയുടെ ബോര്‍ഡ് മീറ്റിങ് നടക്കുന്നുണ്ട്. ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ചും ഐസിസിയുടെ പുതിയ ഭരണസമിതിയെക്കുറിച്ചുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Story first published: Friday, May 22, 2020, 10:25 [IST]
Other articles published on May 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X