Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ക്കാര്‍ അനുമതി; ഇന്ത്യ പാക്കിസ്ഥാന്‍ പരമ്പര ഡിസംബറില്‍

ദില്ലി: വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്ന ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാനും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലാണ് പരമ്പര സംബന്ധിച്ച അന്തിമ ധാരണ ഉരുത്തിരിഞ്ഞത്.

ഈ വര്‍ഷം ഡിസംബറില്‍ പരമ്പര നടത്താനാണ് തീരുമാനം. യുഎഇയില്‍ വെച്ചായിരിക്കും പരമ്പര എന്നാണ് തീരുമാനം. 2022 വരെ അഞ്ചു പരമ്പരകളാണ് നടത്താന്‍ ധാരണയായത്. ബിസിസിഐയും പാക് ക്രിക്കറ്റ് ബോര്‍ഡും പരമ്പര സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും ഇന്ത്യാ സര്‍ക്കാരിന്റെ അനുമതിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.

indiapakistan

2008 മുംബൈ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് അതുവരെ നടന്നുവന്നിരുന്ന ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഇന്ത്യ ഒഴിവാക്കിയിരുന്നത്. നയതന്ത്ര ബന്ധം മെച്ചപ്പെട്ടതോടെയാണ് വീണ്ടും പരമ്പരയ്ക്കായി തീരുമാനമുണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ഇരുരാജ്യക്കാര്യും വൈകാരികമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര നയതന്ത്ര തലത്തിലും ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

പാക്കിസ്ഥാനില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം ടീമുകള്‍ പാക്കിസ്ഥാനില്‍ പരമ്പരയ്ക്കായി പോകാറില്ല. യുഎഇ യിയാണ് പാക്കിസ്ഥാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയ്ക്ക് വേദിയാകുന്നത്.

Story first published: Thursday, May 14, 2015, 9:02 [IST]
Other articles published on May 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+