വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ഗുണ്ടാ ആക്രമണം; പരിക്കേറ്റ് ആശുപത്രിയില്‍

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദില്ലി ഡിസ്ട്രിക്‌സ് ക്രിക്കറ്റ് അസോസിയേഷന്‍ സെലക്ടറുമായ അമിത് ഭണ്ഡാരിക്ക് നേരെ ഗുണ്ടാ ആക്രമണം. പരിക്കേറ്റ താരം ആശുപത്രിയില്‍ ചികിത്സയിലാണ്. അണ്ടര്‍ 23 ടീം സെലക്ഷനിടെയായിരുന്നു സംഭവം. പതിനഞ്ചോളം വരുന്ന സംഘം ഭണ്ഡാരിക്കുനേരെ ആക്രമണം നടത്തി കടന്നുകളയുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

bhandari

ദില്ലി സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍വെച്ചായിരുന്നു സെലക്ഷന്‍ ട്രയല്‍സ് നടന്നത്. താന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണമെന്ന് ദില്ലി സീനിയര്‍, അണ്ടര്‍ 23 ടീം മാനേജര്‍ ശങ്കര്‍ സെയ്‌നി പറഞ്ഞു. ഭണ്ഡാരി മറ്റു സെലക്ടര്‍മാര്‍ക്കും ടീം കോച്ച് മിഥുന്‍ മന്‍ഹാസിനുമൊപ്പം സാധ്യതാ ലിസ്റ്റിലുള്ള കളിക്കാരുടെ മത്സരം വീക്ഷിക്കുകയായിരുന്നു.

ഇതിനിടെ രണ്ടുപേര്‍ ഭണ്ഡാരിക്ക് അടുത്തെത്തി. ഭണ്ഡാരിയുമായി ഇവര്‍ രൂക്ഷമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പതിനഞ്ചോളംവരുന്ന സംഘം ഹോക്കി സ്റ്റിക്കുമായി ആക്രമിച്ചത്. സമീപമുണ്ടായിരുന്നവര്‍ രക്ഷിക്കാനായി ഓടിയടുത്തപ്പോള്‍ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പിന്നീട് കടന്നുകളഞ്ഞെന്നും സെയ്‌നി വിവിരിച്ചു. പോലീസ് ഉടന്‍ സ്ഥലത്തെത്തിയിരുന്നു.

ലോകകപ്പ് ആര്‍ക്ക്? രണ്ടു പേര്‍ കൂടി വന്നാല്‍ അവര്‍ തന്നെ നേടും!! പോണ്ടിങിന്റെ പ്രവചനം ലോകകപ്പ് ആര്‍ക്ക്? രണ്ടു പേര്‍ കൂടി വന്നാല്‍ അവര്‍ തന്നെ നേടും!! പോണ്ടിങിന്റെ പ്രവചനം

അണ്ടര്‍ 23 സാധ്യതാ ടീമില്‍ ഇടംപിടിക്കാതിരുന്ന ഏതോ കളിക്കാരനാണ് ഗുണ്ടകളെ അയച്ചതെന്നാണ് സൂചന. പോലീസ് ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ദില്ലി ക്രിക്കറ്റ് പലപ്പോഴും അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. സെലക്ടര്‍മാര്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ അഴിമതിയുണ്ടെന്ന് പലഭാഗത്തുനിന്നും പരാതിയുയര്‍ന്നിരുന്നു.

Story first published: Monday, February 11, 2019, 16:55 [IST]
Other articles published on Feb 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X