വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിന് മുന്നില്‍ തിരഞ്ഞെടുപ്പും വഴിമാറി, ഗൂഗിളില്‍ യുവരാജിനെ തിരഞ്ഞ് ഇന്ത്യ

ദില്ലി: ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്തായിരിക്കും? ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് കരുതിയാല്‍ തെറ്റി. ഇംഗ്ലണ്ടിലെ ലോകകപ്പ് ക്രിക്കറ്റ് വിശേഷങ്ങളാണ് പൊതു തിരഞ്ഞെടുപ്പിനെക്കാളും ഇന്ത്യന്‍ ജനത അറിയാന്‍ ആഗ്രഹിച്ചത്. പറഞ്ഞതു മറ്റാരുമല്ല, ഗൂഗിള്‍ തന്നെ. ഗൂഗിള്‍ പുറത്തുവിട്ട 'ഇയര്‍ ഇന്‍ സെര്‍ച്ച് 2019' പട്ടിക പ്രകാരം ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യ തിരഞ്ഞ വിഷയങ്ങളില്‍ മുന്നില്‍.

ക്രിക്കറ്റ് ലോകകപ്പ്

മെയ് 30 മുതല്‍ ജൂലായ് 14 വരെയായിരുന്നു ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയായത്. പത്തു രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റൗണ്ട് റോബിന്‍, നോക്കൗട്ട് ക്രമം പാലിച്ച് 48 മത്സരങ്ങള്‍ ഐസിസി സംഘടിപ്പിച്ചു.പറഞ്ഞുവരുമ്പോള്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ഇന്ത്യ. സെമി വരെ കോലിയും സംഘവും തോല്‍വിയറിഞ്ഞില്ല. എന്നാല്‍ സെമിയില്‍ ന്യൂസിലാന്‍ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ ഇന്ത്യയുടെ കിരീടമോഹങ്ങള്‍ പൊലിഞ്ഞു.

ഇന്ത്യ - പാകിസ്താൻ മത്സരം

കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. വിജയത്തിന് 18 റണ്‍സ് അകലെ ഇന്ത്യ ന്യൂസിലാന്‍ഡിന് മുന്നില്‍ മുട്ടുമടക്കി. നേരത്തെ, റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലെ പോരാട്ടം ലോകകപ്പിന്റെ തിളക്കം കൂട്ടിയിരുന്നു. 30 കോടിയില്‍പ്പരം ആളുകളാണ് ടിവിയിലൂടെയും മറ്റു ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും മത്സരം തത്സമയം കണ്ടത്. അന്നത്തെ കളി ഇന്ത്യ ജയിച്ചു. ഡക്ക്‌വര്‍ത്ത് ലൂയിസ് മഴനിയമം പ്രകാരം 89 റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്.

മറ്റു വിഷയങ്ങൾ

എന്തായാലും ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്, ചന്ദ്രയാന്‍ 2, കബീര്‍ സിങ്, അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം എന്നിവ ഇന്ത്യ കൂടുതലായി തിരഞ്ഞ വിഷയങ്ങളില്‍പ്പെടും. കായിക ലോകത്ത് നിന്നും ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ യുവരാജ് സിങ്ങും റിഷഭ് പന്തുമാണ് ആദ്യ പത്തില്‍.

Most Read: ടി20 ലോകകപ്പ് ഇന്ത്യ നേടില്ല!! ഇതു പരിഹരിച്ചില്ലെങ്കില്‍... ദയനീയം, മുന്നറിയിപ്പുമായി ഗവാസ്‌കര്‍

യുവരാജ് സിങ്

അഭിനന്ദന്‍ വര്‍ധമാനും ലതാ മങ്കേഷ്‌കറിനും രാജ്യം ഏറ്റവുമധികം തിരഞ്ഞ വ്യക്തിയാണ് യുവരാജ് സിങ്. ഇംഗ്ലണ്ട് ലോകകപ്പിനിടെയാണ് യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഈ സംഭവം ഏറെ ഞെട്ടലുളവാക്കുകയും ചെയ്തിരുന്നു. ധോണിയുടെ പിന്‍ഗാമിയെന്ന വിശേഷണവും ലോകകപ്പിന് ശേഷമുള്ള നിറംമങ്ങിയ പ്രകടനങ്ങളുമാണ് റിഷഭ് പന്തിനെ ട്രെന്‍ഡിങ് പട്ടികയില്‍ നിലനിര്‍ത്തുന്നത്.

മറ്റു കായിക മത്സരങ്ങൾ

വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള പരമ്പരകളില്‍ നിരാജനകമായിരുന്നു പന്തിന്റെ പ്രകടനം. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ നടത്തുന്നുണ്ട്.

കായികരംഗം മാത്രം വിലയിരുത്തിയാല്‍, ക്രിക്കറ്റ് ലോകകപ്പിന് ശേഷം പ്രോ കബഡി മത്സരഫലങ്ങളാണ് ഇന്ത്യന്‍ ജനത ഗൂഗിളില്‍ കൂടുതല്‍ അന്വേഷിച്ചത്. ശേഷം വിംബിള്‍ഡണ്‍, കോപ്പ അമേരിക്ക, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ മത്സരവിവരങ്ങളും ഈ വര്‍ഷം ആളുകള്‍ തിരഞ്ഞു. ട്രെന്‍ഡിങ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ആഷസ് പരമ്പര. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സ്ഥാനത്തും.

Story first published: Friday, December 13, 2019, 17:29 [IST]
Other articles published on Dec 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X