ലോകകപ്പ്: ഇന്ത്യ ഫൈനലിലെത്തും!! എതിരാളികള്‍ അവര്‍ തന്നെ... പ്രവചിച്ചത് സാക്ഷാല്‍ ഗൂഗിള്‍ മേധാവി
മുംബൈ: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനവുമായി വിരാട് കോലിയും സംഘവും മുന്നേറുകയാണ്. ആദ്യ രണ്ടു റൗണ്ടുകളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും തകര്‍ത്തെറിഞ്ഞ ഇന്ത്യ വിജയക്കുതിപ്പ് തുടരാമെന്ന ആത്മവിശ്വാത്തിലാണ്. ഈ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലുള്ള ടീം കൂടിയാണ് ഇന്ത്യ. മറ്റു രണ്ടു കിരീട ഫേവറിറ്റുകളായിരുന്ന ഓസീസിസും ഇംഗ്ലണ്ടും ഇതിനകം ഓരോ മല്‍സരം വീതം പരാജയപ്പെട്ടു കഴിഞ്ഞു.
ടൂര്‍ണമെന്റിലെ ഫൈനലില്‍ ആരൊക്കെ കളിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഗൂഗിളിന്റെ മേധാവിയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചെയ്.

ഇന്ത്യ- ഇംഗ്ലണ്ട് കലാശപ്പോര്
ഫൈനലില്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ് പിച്ചൈയുടെ പ്രവചനം. ലോക ഒന്നാം റാങ്കുകാര്‍ കൂടിയായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ കിരീടമുയര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. താന്‍ കടുത്തൊരു ക്രിക്കറ്റ് പ്രേമിയാണെന്ന് 46 കാരനായ പിച്ചൈ വെളിപ്പെടുത്തി.
ഗൂഗിളിന്റെ സിഇഒയായി ചുമതലയേറ്റെടുക്കാന്‍ അമേരിക്കയിലെത്തിയ ശേഷം ബേസ് ബോള്‍ വളരെ വെല്ലുവിളിയുള്ള ഗെയിമാണെന്ന് ബോധ്യമായെന്നും അദ്ദേഹം പറയുന്നു.

ഓസീസും ന്യൂസിലാന്‍ഡും മികച്ച ടീമുകള്‍
ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തന്നെ മുഖാമുഖം വരുമെന്ന് ഉറപ്പിച്ചു പറയുമ്പോഴും ടൂര്‍ണമെന്റില്‍ വേറെയും മികച്ച ടീമുകളുണ്ടെന്ന് പിച്ചൈ ചൂണ്ടിക്കാട്ടി.
നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും അപകടകാരികളാണ്. തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട രണ്ടു ടീമുകളാണ് ഇവരെന്നും വാഷിങ്ടണില്‍ ഒരു പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കവെ പിച്ചൈ പറഞ്ഞു.

ഇന്ത്യ മിന്നുന്ന ഫോമില്‍
ലോകകപ്പിനു മുമ്പ് ഓസീസിനെതിരേ കളിച്ച ഏകദിന പരമ്പരയില്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും അത് തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ടൂര്‍മെന്റിലെ പ്രകടനത്തിലൂടെ വിരാട് കോലിയും സംഘവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോകകപ്പിനു മുമ്പുള്ള ആദ്യ സന്നാഹത്തില്‍ ന്യൂസിലാന്‍ഡിനോടും ഇന്ത്യ തോറ്റിരുന്നു.
പരിക്കിനെ തുടര്‍ന്നു സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായത് ലോകകപ്പിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യക്കു തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. മൂന്നാഴ്ചത്തെ വിശ്രമമമാണ് ഡോക്ടര്‍മാര്‍ ധവാനു നിര്‍ദേശിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications