Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരെയും തോല്‍പ്പിക്കുമെന്ന് കോലി, ആരെ വേണമെങ്കിലും ഔട്ടാക്കുമെന്ന് അശ്വിന്‍... ടീം ഇന്ത്യ ഡാ!

ഇന്‍ഡോര്‍: ഇത് ടീം ഇന്ത്യ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഔട്ടായാല്‍ പിന്നെ പോരാട്ടം നിര്‍ത്തി തല കുനിച്ച് മടങ്ങുന്ന ആ പഴയ ഇന്ത്യയല്ല. പരമ്പര തോറ്റ് നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച്, വിരമിച്ച് രക്ഷപ്പെടുന്ന ധോണിയുടെ ഇന്ത്യയുമല്ല. വിരാട് കോലിയുടെയും ആര്‍ അശ്വിന്റെയും പുതിയ ഇന്ത്യ. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യ.

Read Also: വിരാട് കോലിയല്ല, പൂജാരയുമല്ല.. അജിന്‍ക്യ രഹാനെ ഇന്ത്യയുടെ കംപ്ലീറ്റ് ബാറ്റ്‌സ്മാനെന്ന് ഗാവസ്‌കര്‍!

ഇതിന് മുമ്പും ലോക ഒന്നാം നമ്പര്‍ ആയിട്ടുണ്ടല്ലോ ഇന്ത്യ എന്ന് ചോദിക്കുന്നവരോട് പറയാന്‍ ഒരുത്തരമേയുള്ളൂ. അത് ഈ ടീം കാണിക്കുന്ന കോണ്‍ഫിഡന്‍സാണ്. ലോകത്തെ ഏത് ബാറ്റ്‌സ്മാനെയും താന്‍ വീഴ്ത്തുമെന്ന് പറയുന്ന ഒന്നാം നമ്പര്‍ ബൗളര്‍. ലോകത്ത് ഏത് ടീമിനെയും എവിടെ വെച്ചും തോല്‍പ്പിക്കും എന്ന് പറയുന്ന ഒരു ക്യാപ്റ്റന്‍. വിരാട് കോലിയും അശ്വിനും പൂജാരയും രഹാനെയും.. കളിക്കാര്‍ ഇങ്ങനെ നിരന്നുനില്‍ക്കുമ്പോള്‍ പിന്നെ പേടിക്കേണ്ട കാര്യമെന്ത്...

ഏത് പിച്ചും ഏത് ടീമും- കോലി

ഏത് പിച്ചും ഏത് ടീമും- കോലി

പരമ്പര തുടങ്ങും മുമ്പ് തന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, ആളുകള്‍ പിച്ചുകളെപ്പറ്റി പറയുമെന്ന്. എന്നാല്‍ ലോകത്ത് ഏത് ടീമിനെയും ഏത് പിച്ചിലും നേരിടാനും ജയിക്കാനും കഴിവുള്ള ടീമാണ് ഇത്. - ന്യൂസിലന്‍ഡിനെ 3 - 0ന് തൂത്തുവാരിയ ശേഷം വിരാട് കോലി പറഞ്ഞു.

ആരെയും വീഴ്ത്തും - അശ്വിന്‍

ആരെയും വീഴ്ത്തും - അശ്വിന്‍

എന്റെ ശരിക്കുമുള്ള റിഥത്തിലേക്ക് എത്തിയാല്‍ ലോകത്ത് ഏത് ബാറ്റ്‌സ്മാനെയും വീഴ്ത്താന്‍ എനിക്ക് പറ്റും - കരിയറിലെ മികച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ആര്‍ അശ്വിന്റെ വാക്കുകള്‍. അശ്വിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.

 ദ കംപ്ലീറ്റ് ബാറ്റ്‌സ്മാന്‍ - രഹാനെ

ദ കംപ്ലീറ്റ് ബാറ്റ്‌സ്മാന്‍ - രഹാനെ

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ 50ന് മേല്‍ ശരാശരിയുള്ള ഒരു ബാറ്റ്‌സ്മാന്‍. ലോകക്രിക്കറ്റില്‍ അധികം ടീമുകള്‍ക്കൊന്നും കിട്ടാത്ത ഒരു ലക്ഷ്വറിയാണിത്. അതും വെറുതെ അടിച്ചുകൂട്ടുന്ന റണ്‍സുകള്‍ അല്ല. രഹാനെ ഇന്ത്യന്‍ ടീമിലെ ഏറ്റവും കംപ്ലീറ്റായ ബാറ്റ്‌സ്മാനാണ് എന്ന് ഗാവസ്‌കര്‍ വരെ പറയുന്നു.

പോസിറ്റീവ് ക്രിക്കറ്റ്

പോസിറ്റീവ് ക്രിക്കറ്റ്

അഗ്രസീവായ കളിക്കാരനാണ് വിരാട് കോലി. കോലിയുടെ ക്യാപ്റ്റന്‍സിയും അഗ്രസീവാണ്. രണ്ട് ടെസ്റ്റ് ഇന്ത്യ നാല് ദിവസം കൊണ്ട് തീര്‍ത്തു. സ്പിന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ മാത്രമല്ല ഫാസ്റ്റ് ബൗളര്‍മാരായ ഷമിയും ഭുവനേശ്വര്‍ കുമാറുമെല്ലാം ഇഷ്ടം പോലെ വിക്കറ്റുകള്‍ വീഴ്ത്തി. ടീം ആകെ കളിക്കുന്നത് പോസിറ്റിവ് ക്രിക്കറ്റാണ്.

പിച്ച് മാത്രം മതിയോ

പിച്ച് മാത്രം മതിയോ

ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയെ സ്പിന്‍ കൊണ്ട് തകര്‍ത്തവരാണ് ന്യൂസിലന്‍ഡ്. അതേ ബൗളര്‍മാരാണ് ഇപ്പോഴും അവരുടെ കൂടെ ഉള്ളത്. സ്പിന്‍ പിച്ചാണെങ്കില്‍ അവര്‍ക്കെന്ത് കൊണ്ട് വിജയിക്കാന്‍ പറ്റിയില്ല. പിച്ച് സ്പിന്നാണെങ്കിലും ഫാസ്റ്റാണെങ്കിലും സിമന്റ് ട്രാക്കാണെങ്കിലും അതിന് അനുസരിച്ച് കളിക്കണം - ഇതാണ് ഇന്ത്യന്‍ ടീമിന്റെ വിജയസൂത്രം - കോലി പറയുന്നു.

Story first published: Wednesday, October 12, 2016, 10:20 [IST]
Other articles published on Oct 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+