Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പോയി വേറെ രാജ്യത്ത് ജീവിക്കെടോ': തന്റെ ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞയാളോട് വിരാട് കോലി

കോലി നല്‍കിയ മറുപടി വിവാദത്തില്‍ | Oneindia Malayalam

ദില്ലി: വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ഇന്ത്യക്കാരന് കോലി നല്‍കിയ മറുപടി വിവാദത്തില്‍. ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലായിരുന്നു കോലിയുടെ പ്രതികരണം. കോലി ഓവര്‍ റേറ്റഡ് കളിക്കാരനാണെന്നും വ്യക്തിപരമായി തനിക്ക് കോലിയുടെ ബാറ്റിങ് ഇഷ്ടമല്ലെന്നും ക്രിക്കറ്റ് ആരാധകരന്‍ പറയുന്നുണ്ട്. മാത്രമല്ല, ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും ബാറ്റ്‌സ്മാന്മാരെയാണ് കൂടുതല്‍ ആസ്വദിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

ട്വീറ്റ് വായിച്ച കോലി പ്രകോപനപരമായാണ് മറുപടി നല്‍കിയത്. നിങ്ങള്‍ എന്റെ ബാറ്റിങ് ഇഷ്ടപ്പെടാത്തതിനെ താന്‍ കാര്യമാക്കുന്നില്ല. എന്നാല്‍, താങ്കള്‍ ഞങ്ങളുടെ രാജ്യത്ത് കഴിയേണ്ടവനല്ലെന്ന് കരുതുന്നു. മറ്റേതെങ്കിലും രാജ്യത്തേക്ക് പോവുകയാണ് നല്ലത്. നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ല. ഇന്ത്യയില്‍ ജീവിക്കുകയും മറ്റു രാജ്യങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നത് എങ്ങിനെയെന്നും കോലി ചോദിക്കുന്നുണ്ട്.

viratkohli

തന്റെ മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞദിവസം ഒരു ആപ് പുറത്തിറിക്കിയിരുന്നു. ഇതുവഴിയായിരുന്നു തെരഞ്ഞെടുത്ത ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിയത്. സമകാലികരില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയാണ് കോലി വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ഒട്ടേറെ ബാറ്റിങ് റെക്കോര്‍ഡുകളും കോലി തകര്‍ത്തിരുന്നു.

ഇതേ ഫോമില്‍ കളിക്കുകയാണെങ്കില്‍ താരം എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തന്റേതാക്കുമെന്നാണ് മുന്‍ താരങ്ങളുടെ വിലയിരുത്തല്‍. അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന ബഹുമതി കഴിഞ്ഞദിവസമാണ് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറില്‍നിന്നും സ്വന്തമാക്കിയത്. സെഞ്ച്വറി അടിക്കുന്നത് ശീലമാക്കിയ താരം സെഞ്ച്വറികളുടെ എണ്ണത്തിലും ക്രിക്കറ്റ് ഇതിഹാസത്തെ മറികടക്കുമെന്നുറപ്പാണ്.

Story first published: Wednesday, November 7, 2018, 17:36 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+