വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കടുപ്പേറിയ ബാറ്റിങ് പിച്ചില്‍ കോലി പതറും! അവിടെ വില്ല്യംസണ്‍ മിടുക്കനെന്നു മുന്‍ താരം

ഗ്ലെന്‍ ടേര്‍ണറാണ് വില്ല്യംസണിനെ പുകഴ്ത്തിയത്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണും. ഇവരില്‍ ആരാണ് ബെസ്റ്റെന്നു ചോദിച്ചാല്‍ കോലിയെന്നാവും ഭൂരിഭാഗം പേരുടെയും മറുപടി. കാരണം കോലിയുടെ അസാധാരണ ബാറ്റിങ് റെക്കോര്‍ഡ് ഇതു അടിവരയിടുകയും ചെയ്യുന്നു.

എന്നാല്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ ഗ്ലെന്‍ ടേര്‍ണറിന്റെ അഭിപ്രായത്തില്‍ ബാറ്റിങ് ദുഷ്‌കരമായ കടുപ്പമേറിയ പിച്ചില്‍ കോലിയേക്കാള്‍ കേമന്‍ വില്ല്യംസണ്‍ ആണെന്നാണ്. ഈ തരത്തിലുള്ള പിച്ചുകളില്‍ കോലി പലപ്പോഴും പതറുമ്പോള്‍ വില്ല്യംസണ്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കളിച്ചുവളര്‍ന്ന സൗഹചര്യം

കളിച്ചുവളര്‍ന്ന സൗഹചര്യം

കോലിയും വില്ല്യംസണും കളിച്ചുവളര്‍ന്ന സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണെന്നു ടേര്‍ണര്‍ പറയുന്നു. നല്ല സീം ലഭിക്കുന്ന പിച്ചുകകളില്‍ കോലിക്കു അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാറില്ല. ഇതു നേരത്തേ തന്നെ പല തവണ തുറന്നു കാണിക്കപ്പെടുകയും ചെയ്തയാണ്.
എന്നാല്‍ വില്ല്യംസണ്‍ ഇങ്ങനെയല്ല. ഈ തരത്തിലുള്ള പിച്ചുകളില്‍ മുമ്പ് കളിച്ചതിന്റെ പരിയചയം അദ്ദേഹത്തെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ കോലിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു സാധിക്കുന്നതായും ടേര്‍ണര്‍ വിലയിരുത്തി.

സ്പിന്‍ പിച്ചുകള്‍

സ്പിന്‍ പിച്ചുകള്‍

പന്ത് നന്നായി ടേണ്‍ ചെയ്യുന്ന, സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകളിലേക്കു വന്നാല്‍ കോലിയാണ് വില്ല്യംസണേക്കാള്‍ മിടുക്കനെന്നു ടേര്‍ണര്‍ അഭിപ്രായപ്പെട്ടു. അധികം സ്വിങും സീമും ലഭിക്കാത്ത പിച്ചുകളില്‍ കളിക്കുമ്പോള്‍ കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ കോലിക്കു സാധിക്കുന്നതായും അദ്ദേഹം വിലയിരുത്തി.
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാനാണ് കോലി.
ടെസ്റ്റില്‍ 7240ഉം ഏകദിനത്തില്‍ 11867ഉം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. വില്ല്യസണാവട്ടെ ടെസ്റ്റില്‍ 50.99 ശരാശരിയില്‍ 6476ഉം ഏകദിനത്തില്‍ 47.48 ശരാശരിയില്‍ 6173 റണ്‍സുമെടുത്തിട്ടുണ്ട്.

കോലിയുടെ അഗ്രസീവ് ശൈലി

കോലിയുടെ അഗ്രസീവ് ശൈലി

കോലിയെയും വില്ല്യംസണെയും ശൈലിയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്താല്‍ രണ്ടു പേരും തികച്ചും വ്യത്യസ്തരാണെന്നു ടേര്‍ണര്‍ പറയുന്നു. കോലി വളരെ അഗ്രസീവായിട്ടുള്ള താരമാണെങ്കില്‍ വില്ല്യംസണ്‍ അത്ര അഗ്രസീവല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവികമായി തന്നെ അഗ്രസീവായ കോലി ഏറ്റുമുട്ടാന്‍ മടിയില്ലാത്ത താരമാണ്. പക്ഷെ വില്ല്യംസണ്‍ തികച്ചും വ്യത്യസ്തനാണ്. എങ്കിലും വിജയത്തിന്റെയും ദൃഡനിശ്ചയത്തിന്റേയും കാര്യത്തിലേക്കു വന്നാല്‍ രണ്ടുപേരും തുല്യരാണ്. വിജയത്തിനായുള്ള പ്രചോദനം രണ്ടു പേര്‍ക്കും ലഭിക്കുന്നത് വൈരുദ്ധ്യമായ രീതിയിലാണെന്നും ടേര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 14, 2020, 18:55 [IST]
Other articles published on Jul 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X