Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ വെടിക്കെട്ടു തീര്‍ക്കാന്‍ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടിലും; കരാര്‍ പുതുക്കി

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ കളിക്കാന്‍ കരാര്‍ പുതുക്കി. ഇംഗ്ലീഷ് കൗണ്ടി ടീം ലങ്കാഷെയറുമായാണ് മാക്‌സ് വെലിന്റെ കരാര്‍. മെയ് 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കുറഞ്ഞത് എട്ട് മത്സരങ്ങളെങ്കിലും മാക്‌സ്‌വെല്‍ കളിക്കുമന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല.

കഴിഞ്ഞ സീസണ്‍ തന്നെ സംബന്ധിച്ചിടത്തോളം ഗംഭീരമായ ഓര്‍മകള്‍ സമ്മാനിച്ചതാണെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഈ സീസണിലും കളിക്കാനായി കാത്തിരിക്കുകയാണ്. നോര്‍ത്ത് ഗ്രൂപ്പില്‍ കഴിഞ്ഞതവണ മുന്നേറാനായില്ല. കഴിഞ്ഞ സീസണിലേക്കാള്‍ ഏറെ മുന്നിലെത്താന്‍ ഇത്തവണ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും മാക്‌സ്‌വെല്‍ പ്രതികരിച്ചു.

glennmaxwell

ടി20യിലെ ലോകോത്തര താരമായാണ് മാക്‌സ്‌വെല്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ലങ്കാഷെയറിനുവേണ്ടി മാക്‌സ്‌വെല്‍ കളിച്ചിട്ടുണ്ട്. ബിഗ് ബാഷ് ലീഗില്‍ മെല്‍സ്റ്റാര്‍സിന്റെ ക്യാപ്റ്റനായ താരം ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് ഇത്തവണ കളിക്കാനിറങ്ങുക. ടി20യില്‍ ആകെ 6,000ത്തോളം റണ്‍സ് കണ്ടെത്തിയ താരം മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട്. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടി 145 റണ്‍സാണ് ടോപ് സ്‌കോര്‍. ക്രിക്കറ്റില്‍ നിന്നും താത്കാലിക ഇടവേളയെടുത്ത മാക്‌സ്‌വെല്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകൂടിയാണ് ഈ 31 കാരന്‍.

Story first published: Tuesday, March 3, 2020, 17:17 [IST]
Other articles published on Mar 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+