സിഡ്‌നി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. വിരാട് കോലി ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്. ഞങ്ങള്‍ക്ക് പലര്‍ക്കും കഴിയാത്ത കാര്യങ്ങളാണ് കോലി ചെയ്യുന്നത്. കാന്‍ബറയിലെ മത്സരം കോലി ഏതാണ്ട് തങ്ങളുടെ കയ്യില്‍ നിന്നും തട്ടിയെടുത്തിരുന്നു - ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റിനോട് സംസാരിക്കവേ മാക്‌സി പറഞ്ഞു.
ഇന്ത്യന്‍ കളിക്കാരില്‍ ചിലര്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് വേണ്ടി കളിക്കുന്നു എന്ന് താന്‍ പറഞ്ഞതായി വന്ന മാധ്യമ റിപ്പോര്‍ട്ടുകളെ മാക്‌സ്‌വെല്‍ വിമര്‍ശിച്ചു. വിരാട് കോലിയെ താന്‍ വ്യക്തിപരമായി കുറ്റപ്പെടുത്തി എന്ന തരത്തിലാണ് സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തെ താന്‍ വിമര്‍ശിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അങ്ങനെ താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ കൈയ്യിലുണ്ടായിട്ടും അത് മുതലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബാറ്റ്‌സ്മാന്‍മാരാകട്ടെ വ്യക്തിഗത നേട്ടത്തിന് അടുത്തുമായിരിക്കും - ഇതാണ് താന്‍ ഉദ്ദേശിച്ചത്. എങ്ങനെ ബാറ്റ് ചെയ്യണം അപ്പോഴെന്നത് പറയാന്‍ പറ്റില്ല. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഈ പ്രശ്‌നമില്ല. - ബ്രിസ്‌ബേനില്‍ 96 റണ്‍സെടുത്ത് ടീമിനെ ജയിപ്പിച്ച ശേഷം മാക്‌സ് വെല്‍ നടത്തിയ പരാമര്‍ശമാണ് തെറ്റിദ്ധരിക്കപ്പെട്ടത്.
വ്യക്തിഗത നേട്ടത്തിനായുള്ള പരിശ്രമം ഇന്ത്യന്‍ താരങ്ങളില്‍ കാണാറുണ്ട്. ചിലര്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്നത് അവരുടെ കാര്യം എന്നാല്‍ താന്‍ അങ്ങനെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാറില്ല. - മാക്‌സ്വെല്‍ ഇങ്ങനെ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. സംഭവം വിവാദമായതോടെ ട്വിറ്ററിലും മാക്‌സ്വെല്‍ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.