Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ നിരാശപ്പെടുത്തി, ബിബിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം; ആ അഞ്ച് താരങ്ങള്‍ ഇവരാണ്

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. അവസാന സീസണിലെ ഐപിഎല്ലില്‍ പല വിദേശ താരങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. വെടിക്കെട്ട് വീരന്മാരായ പലരും നിരാശപ്പെടുത്തിയതോടെ ടീമിലെ സ്ഥാനവും ഇവര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ബിബിഎല്ലില്‍ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ പല താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അത്തരത്തില്‍ ഐപിഎല്ലില്‍ തിളങ്ങാതെ ബിബിഎല്ലില്‍ തിളങ്ങിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


ഡാനിയല്‍ സാംസ്

ഡാനിയല്‍ സാംസ്

അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി നിരാശപ്പെടുത്തിയ താരമാണ് ഡാനിയല്‍ സാംസ്. പേസ് ഓള്‍റൗണ്ടറായ താരത്തിന് മൂന്ന് മത്സരത്തിലാണ് ഡല്‍ഹി അവസരം നല്‍കിയത്. നന്നായി തല്ലുവാങ്ങിയ താരത്തിന് പ്രതീക്ഷിക്കൊത്ത് ഉയരാനായില്ല. എന്നാല്‍ ബിബിഎല്ലില്‍ 9 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് സിഡ്‌നി തണ്ടേഴ്‌സ് താരമായ സാംസ് നേടിയത്. ബാറ്റുകൊണ്ടും തിളങ്ങാന്‍ സാംസിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

അലക്‌സ് ക്യാരി

അലക്‌സ് ക്യാരി

ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അലക്‌സ് ക്യാരി പുതിയ സീസണിന് മുമ്പായി ടീം ഒഴിവാക്കിയിട്ടുണ്ട്. റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ ക്യാരിക്ക് ഡല്‍ഹി അവസരം നല്‍കിയെങ്കിലും അദ്ദേഹം നിരാശപ്പെടുത്തി. 32 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ബിബിഎല്ലില്‍ 13 ഇന്നിങ്‌സില്‍ നിന്ന് ക്യാരി നേടിയത് 425 റണ്‍സാണ്. ഒരു സെഞ്ച്വറി പ്രകടനവും അദ്ദേഹം നടത്തി. 122.13 ആണ് ബിബിഎല്ലിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

ആദം സാംബ

ആദം സാംബ

ഓസീസ് സ്പിന്നര്‍ ആദം സാംബ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. അവസാന സീസണില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരത്തെ ഇത്തവണയും ആര്‍സിബി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അവസാന സീസണിലെ ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സ്പിന്നര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ബിബിഎല്ലില്‍ 12 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഇതില്‍ ഉള്‍പ്പെടും. 7.35 ആയിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി.

ജോഷ് ഫിലിപ്പി

ജോഷ് ഫിലിപ്പി

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോഷ് ഫിലിപ്പി അവസാന സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായിരുന്നു. എന്നാല്‍ 78 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും ബിബിഎല്ലില്‍ അദ്ദേഹം മികവ് കാട്ടി. സിഡ്‌നി സിക്‌സേഴ്‌സ് താരമാണ് ഫിലിപ്പി 16 ഇന്നിങ്‌സില്‍ നിന്ന് അടിച്ചെടുത്തത് 508 റണ്‍സാണ്. 149.41 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു യുവതാരത്തിന്റെ ബാറ്റിങ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു. തീര്‍ത്തും നിരാശപ്പെടുത്തിയ മാക്‌സ് വെല്ലിനെ പഞ്ചാബ് ഒഴിവാക്കിയിട്ടുണ്ട്. 108 റണ്‍സ് മാത്രമാണ് അവസാന ഐപിഎല്ലില്‍ അദ്ദേഹം നേടിയത്. എന്നാല്‍ ബിബിഎല്ലില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 379 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്. 143.56 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. പന്തുകൊണ്ടും മികവ് കാട്ടാന്‍ താരത്തിന് സാധിച്ചിരുന്നു.

Story first published: Sunday, February 7, 2021, 12:54 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+