സ്പിന്‍ ഇങ്ങനെ കളിക്കൂ, കോലിക്കും കൂട്ടര്‍ക്കും ദ്രാവിഡിന്റെ ഉപദേശം!
ഏതാണ്ട് 16 വര്‍ഷം ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിംഗ് നിരയുടെ നെടുംതൂണായിരുന്നു രാഹുല്‍ ദ്രാവിഡ്. ഇക്കാലത്തിനുള്ളില്‍ ദ്രാവിഡ് നേരിട്ട സ്പിന്നര്‍മാര്‍ക്ക് കയ്യും കണക്കുമില്ല. തെറ്റുകള്‍ പറ്റിയിട്ടില്ലാത്ത ബൗളറല്ല ദ്രാവിഡ്. എന്നാല്‍ പറ്റിയ തെറ്റുകള്‍ അതിവേഗം തിരുത്തുന്നതിലാണ് ദ്രാവിഡ് സ്‌പെഷലാകുന്നത്. ശ്രീലങ്കയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ തളര്‍ന്നുപോയ ഇന്ത്യന്‍ യുവനിരയ്ക്ക് ദ്രാവിഡ് നല്‍കുന്ന ഉപദേശം ഇതാണ്.
സ്പിന്നര്‍മാര്‍ക്ക് തുടക്കത്തില്‍ ബഹുമാനം കൊടുക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. പിച്ചിനെയും ബൗളറെയും മനസിലാക്കിയ ശേഷം ആക്രമിക്കാന്‍ പോകുക. അതാണ് സേഫ്. എന്നാല്‍ ഇപ്പോഴത്തെ കളിക്കാര്‍ക്ക് സ്പിന്നിനെ ആദ്യം മുതല്‍ ആക്രമിക്കാനാണ് താല്‍പര്യം. ഇതിന് ഒരു പരിധി വരെ കാരണം ട്വന്റി 20 ക്രിക്കറ്റാണ് എന്നും ദ്രാവിഡ് പറയുന്നു. കാണൂ സ്പിന്‍ കളിക്കാനുള്ള ദ്രവീഡിയന്‍ ടിപ്പുകള്‍.

ദ്രാവിഡ് ദ ബെസ്റ്റ്
സുനില്‍ ഗാവസ്‌കറിന് ശേഷം ഇന്ത്യ കണ്ട ടെക്‌നിക്കല്‍ പെര്‍ഫെക്ട് ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഇക്കാര്യത്തില്‍ സച്ചിന്‍ പോലും ദ്രാവിഡിന് പിന്നിലേ വരൂ. സ്പിന്നും ഫാസ്റ്റും ഒരേ ആധികാരികതയോടെ കളിക്കാന്‍ ദ്രാവിഡിന് കഴിഞ്ഞിരുന്നു.

ഫുട് വര്‍ക്ക് സഹായിക്കും പക്ഷേ
നല്ല ഫുട് വര്‍ക്ക് സ്പിന്നര്‍മാരെ നേരിടാന്‍ സഹായിക്കും. എന്ന് വെച്ച് ഫുട് വര്‍ക്കില്ലാതെ കളിക്കാന്‍ പറ്റില്ല എന്നൊന്നുമില്ല. ഉദാഹരണത്തിന് ലക്ഷ്മണ്‍. ലക്ഷ്മണ്‍ കുറച്ച് മാത്രം കാലനക്കുന്ന ആളാണ്. പക്ഷേ ലക്ഷ്മണിന്റെ ഓണ്‍ ഡ്രൈവ് ഷോട്ടുകള്‍ അപാരമാണ്.

ഗാംഗുലിയുടേത് പ്രത്യേക സ്റ്റൈല്‍
ഇടംകൈ സ്പിന്നര്‍മാരെ കണ്ടാല്‍ അപ്പോള്‍ ക്രീസ് വിട്ടിറങ്ങുന്നതാണ് ഗാംഗുലിയുടെ രീതി. ഇഷ്ടം പോലെ സ്വീപ് ഷോട്ടുകള്‍ കളിക്കാനും ഗാംഗുലിക്ക് കഴിഞ്ഞിരുന്നു. കൂടെ കളിച്ചിരുന്ന പ്രമുഖ കളിക്കാരുടെ ടെക്‌നിക് ഓര്‍ത്തെടുക്കുകയാണ് ദ്രാവിഡ്

സേവാഗിന് ഒരു മടിയും ഇല്ല
സ്വതവേ ഫുട്‌വര്‍ക്കിന്റെ കാര്യത്തില്‍ മടിയനാണ് സേവാഗ്. എന്നാല്‍ സ്പിന്നിനെതിരെ ഇഷ്ടം പോലെ കാലനക്കി കളിക്കുന്ന ആളാണ് സേവാഗ്. സേവാഗിനെ കണ്ട് പഠിക്കാന്‍ ഇതിന് മുമ്പും യുവതാരങ്ങളെ ഉപദേശിച്ചിട്ടുണ്ട് ദ്രാവിഡ്.

നോട്ടം ഓഫ് സ്റ്റംപില്‍ വേണം
വലത്തേ കണ്ണും ഓഫ് സ്റ്റംപും തമ്മിലുള്ള ബാലന്‍സും ബാറ്റിംഗില്‍ വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത് വളരെ കൃത്യമാണ് എന്നും ദ്രാവിഡ് പറഞ്ഞു. വലത്തേ കണ്ണിന് പുറത്തുള്ള പന്തുകള്‍ ഈസിയായി ലീവ് ചെയ്യാന്‍ പറ്റും എന്നതാണ് ഇതിലെ ഒരു ഗുണം.

എനിക്കും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്
ഓപ്പണ്‍ സ്റ്റാന്‍ഡ് എടുത്ത് കളിക്കുമ്പോള്‍ തനിക്കും ബാക്ക് ലിഫ്റ്റില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ദ്രാവിഡ് സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ മൂന്ന് സ്റ്റംബുകളും ഓപ്പണാക്കി വെച്ചാണ് ഹെറാതിന്റെ പന്തില്‍ ബൗള്‍ഡായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications