വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മനസ്സില്‍ എപ്പോഴും ഒന്നു മാത്രം- സ്ഥിരതയുടെ രഹസ്യം തുറന്നുപറഞ്ഞ് വിരാട് കോലി

മനസ്സില്‍ എപ്പോഴും ഒന്നു മാത്രം- ഫോമിന്റെ രഹസ്യം തുറന്നുപറഞ്ഞ് കോലി

ഐസിസിയുടെ ഈ പതിറ്റാണ്ടിലെ രണ്ടു പുരസ്‌കാരങ്ങള്‍ തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട കോലി മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡിനും അവകാശിയായിരുന്നു. 2010 മുതല്‍ ഈ വര്‍ഷം വരെ ദേശീയ ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാഴ്ചവച്ച സ്ഥിരതയാര്‍ന്ന പ്രകടനമാണ് ദ്ദേഹത്തെ വിജയിയാക്കിയത്.

ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടം കാഴ്ചവയ്ക്കാന്‍ തനിക്കു സാധിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഐസിസി പുറത്തുവിട്ട വീഡിയോയാണ് കോലി മനസ്സു തുറന്നത്.

പ്രധാനപ്പെട്ട നേട്ടങ്ങള്‍

പ്രധാനപ്പെട്ട നേട്ടങ്ങള്‍

ഇന്ത്യന്‍ ടീമിനൊപ്പമുള്ള കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച നേട്ടങ്ങള്‍ ഏതൊക്കെയാണെന്നു കോലി വ്യക്തമാക്കി. 2011ല്‍ ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ടീമിനൊപ്പം നേടാന്‍ കഴിഞ്ഞതാണ് ആദ്യത്തെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രണ്ടാമത്തെ 2013ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീട വിജയമാണ്.
മൂന്നാമത്തെ വലിയ നേട്ടമായി കോലി പറയുന്നത് 2018-19ല്‍ താന്‍ നയിച്ച ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ മണ്ണില്‍ കൊയ്ത ടെസ്റ്റ് പരമ്പര വിജയമാണ്. ഇവ മൂന്നുമാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ താന്‍ മനസ്സില്‍ താലോലിക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളെന്നു കോലി വ്യക്തമാക്കി. ഇതോടൊപ്പം ടീ ഇന്ത്യക്കൊപ്പമുള്ള ചില സ്‌പെഷ്യല്‍ വിജയങ്ങളും തനിക്കു ഏറെ പ്രിയപ്പെട്ടതാണെന്നു അദ്ദേഹം പറയുന്നു

ഓരോ മല്‍സരവും പ്രധാനം

ഓരോ മല്‍സരവും പ്രധാനം

വ്യക്തിപരമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ തനിക്കാവില്ലെന്നും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ഓരോ മല്‍സരം വളരെ സ്‌പെഷ്യലാണെന്നും കോലി വ്യക്തമാക്കി. സ്വന്തം ടീമിനെ പ്രതിനിധീകരിച്ച് കളിക്കാന്‍ കഴിയുന്നത് വലിയ അംഗീകാരമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഐസിസിയുടെ ഈ അവാര്‍ഡ് സ്വന്തമാക്കാനായത് ഏറെ അഭിമാനം നല്‍കുന്നതായും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

സ്ഥിരതയുടെ രഹസ്യം

സ്ഥിരതയുടെ രഹസ്യം

എന്തു വില കൊടുത്തും ടീമിനെ വിജയിപ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിയില്ലെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയില്ലെന്നു കോലി പറഞ്ഞു. ഇങ്ങനെയൊരു മനോനിലയോടെ കളിക്കാന്‍ ഇറങ്ങിയാല്‍ സ്വന്തം കഴിവിന് അപ്പുറത്ത് പെര്‍ഫോം ചെയ്യാനും വീക്ക്‌നെസുകള്‍ മറികടക്കാനും ആര്‍ക്കും സാധിക്കും. ഞാന്‍ എല്ലായ്‌പ്പോഴും ഈ മനോനിലയോടെയാണ് ഇന്ത്യയുടെ ഓരോ മല്‍സരവും കളിക്കാറുള്ളത്. കഴിവിന്റെ പരമാവധി ഗ്രൗണ്ടില്‍ ടീമിനു വേണ്ടി നല്‍കാനാണ് ശ്രമിക്കാറുള്ളത്. ടീം ശരിയായ ദിശയിലാണ് മുന്നോട്ടു പോവുന്നതെന്നു ഇതോടൊപ്പം ഉറപ്പ് വരുത്തുകയും വേണം. ജയിച്ചാലും തോറ്റാലും മനോനിലയില്‍ മാറ്റം വരുത്താന്‍ പാടില്ല. എങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുമെന്നും കോലി വിശദമാക്കി.

Story first published: Monday, December 28, 2020, 16:58 [IST]
Other articles published on Dec 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X