ചെയ്യുന്നതെന്തും 100ശതമാനവും അര്‍പ്പിക്കൂ:ഗാംഗുലി
കൊല്‍ക്കത്ത: 'ഏത് രംഗത്തായാലും നൂറ് ശതമാനം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുക'. ഉപദേശം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടേതാണ്. രാജ്യത്തെ കായിക രംഗത്തിന് നല്‍കിയ അതുല്യ സംഭാവനകള്‍ കണക്കിലെടുത്ത് ബംഗാള്‍ എന്‍ജിനിയറിങ് ആന്റ് സയന്‍സ് കോളേജ് നല്‍കിയ ഡോക്ടറേറ്റ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനാണ് ഗാംഗുലിയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഏത് രംഗത്തായാലും പരമാവധി അര്‍പ്പിക്കാനുള്ള ആര്‍ജ്ജവമാണ് ഒരാളെ വിജയിയാക്കുന്നതെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സൗരവ് ഗാംഗുലി പറഞ്ഞു. ഈ ക്യാംപസിന് പുറത്തു പോകുന്നതിന് മുമ്പ് നിങ്ങളെക്കൊണ്ട് ആകുന്നവിധം പരമാവധി എല്ലാം പഠിത്തത്തിനുവേണ്ടി അര്‍പ്പിക്കണം- ഗാംഗുലി പറഞ്ഞു.

ഗാംഗുലിയെ അറിയുമ്പോള്‍
ഇടം കയ്യന്‍ ബാറ്റ്‌സമാനും വലം കയ്യന്‍ ബൗളറുമായ ഗാംഗുലി 2000 മുതല്‍ 2005 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു.

രാജകുടുംബത്തില്‍ ജനനം
കൊല്‍ക്കത്തയിലെ ഒരു രാജകുടുംബത്തിലാണ് ഗാംഗുലി ജനച്ചിത്. ജ്യേഷ്ഠന്‍ സ്‌നേഹാശിഷ് ഗാംഗുലിക്കൊപ്പം ചെറുപ്പം മുതലേ ക്രിക്കറ്റ് കളിച്ചു വളര്‍ന്നു(സ്‌നേഹാശിഷ് ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുണ്ട്).

ഫുട്‌ബോളിനോടുള്ള കമ്പം
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്നതിനാലാകാം കുട്ടിക്കാലത്ത് ക്രിക്കറ്റിനേക്കാള്‍ കമ്പം ഫുട്‌ബോളിലായിരുന്നു.

രാജ്യാന്തര അരങ്ങേറ്റം
1992 ഇന്ത്യാവെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്കിടെ ബ്രിസ്‌ബേയ്‌നില്‍ വച്ചായിരുന്നു സൗരവിന്റെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ 3 റണ്‍സുമാത്രമായിരുന്നു സംഭാവന. താമസിയാതെ ടീമില്‍നിന്നു പുറത്തായി.

ടീമില്‍ പിടച്ചുനില്‍ക്കാന്‍പെട്ട പാട്
ഇരുപതാം വയസില്‍ രാജ്യാന്തര മത്സരരംഗത്തെത്തിയ ഗാംഗുലി തുടക്കത്തില്‍ ടീമില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു. കളിയേക്കാള്‍ സൗരവിന്റെ പെരുമാറ്റത്തിലായിരുന്നു വിമര്‍ശകരുടെ കണ്ണ്. രാജകുടുംബാംഗമായതിനാല്‍ ഗാംഗുലിക്ക് തലക്കനം കൂടുതലാണെന്നായിരുന്നു പ്രധാന വിമര്‍ശനം. ഏതായാലും കഠിനാധ്വാനത്തിലൂടെ പിന്നീട് സൗരവ് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിമാറി.

ഇന്ത്യന്‍ ടീമില്‍ എത്തപ്പെട്ടത്
രാജ്യാന്തരകളിയില്‍ പുറത്താക്കപ്പെട്ട ഗാംഗുലി ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി. ഇതേത്തുടര്‍ന്ന് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഈ പരമ്പരയാണു ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായത്.

സെഞ്ച്വറികള്‍ക്കൊണ്ടൊരു ആഘോഷം
ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഗാംഗുലി തന്റെ അരങ്ങേറ്റം ആഘോഷിച്ചത്. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഗാംഗുലിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സമനില നേടി. ലോര്‍ഡ്‌സില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനായി സൗരവ്. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടി ഗാംഗുലി ടീമില്‍ സ്ഥാനമുറപ്പിച്ചു.

ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍
അഞ്ച് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗാംഗുലി 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ചു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്.

ഗാംഗലിയുടെ റെക്കോര്‍ഡുകള്‍
ഇന്ത്യക്കുവേണ്ടി നൂറു ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഏഴാമത്തെ താരമാണ് സൗരവ്. 300 വണ്‍ ഡേ മത്സരങ്ങളും സൗരവ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരില്‍ നാലാമനാണ് ഗാംഗുലി. ഏകദിന മത്സരങ്ങളിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാമനും ഗാംഗുലി തന്നെ. ഗാംഗുലി ടെസ്റ്റ് മാച്ചുകളില്‍ നിന്നു 16സെഞ്ചുറികളും ഏകദിന മത്സരങ്ങളില്‍ നിന്നായി 22സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഒന്നാം വിക്കറ്റ് കൂടുകെട്ടുകളില്‍ ഏറ്റവും കൂടുതല്‍ തവണ 100റണ്‍സ് നേടിയത് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നാണ്. 10,000ത്തില്‍ കൂടുതല്‍ റണ്‍സും 100ലധികം വിക്കെറ്റുകളും കാച്ചുകളും എടുത്ത മൂന്നു താരങ്ങളില്‍ ഒരാളും സൗരവാണ്.

വിരമിക്കല്‍
ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയില്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാമത്തെ ടെസ്റ്റിനുശേഷം 2008 നവംബര്‍ 10ന് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഈ ടെസ്റ്റില്‍ വിരമിക്കുമെന്ന് അദ്ദേഹം നേരത്തെത്തന്നെ പ്രഖ്യാപിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications