Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ജഴ്‌സിയും ബാറ്റുമേന്തി ജര്‍മന്‍ ഫുട്‌ബോളര്‍ മുള്ളര്‍; ലോകകപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം, ആശംസയും

ലോകകപ്പില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത പിന്തുണയുമായി ജര്‍മന്‍ ഫുട്‌ബോള്‍ തോമസ് മുള്ളര്‍. ഇന്ത്യയുടെ നീലനിറത്തിലുള്ള ജഴ്സി അണിഞ്ഞ് ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്ന ചിത്രവുമായി മുള്ളര്‍ ട്വിറ്ററില്‍ ടീമിന് ആശംസകളറിയിച്ചു. നേരത്തെ ഫുട്‌ബോള്‍ ലോകകപ്പിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ജര്‍മന്‍ ജഴ്‌സിയണിഞ്ഞ് പിന്തുണയറിയിച്ചിരുന്നു.

thomas muller

ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും മുള്ളര്‍ ട്വിറ്ററില്‍ ആശംസയറിയിച്ചു. ലോകകപ്പില്‍ ആവേശകരമായ മത്സരങ്ങള്‍ ഉണ്ടാകട്ടെയെന്നും താരം കുറിച്ചു. കോലി ജര്‍മനിക്കുവേണ്ടി പിന്തുണയറിച്ചതും മുള്ളര്‍ ഓര്‍പ്പിച്ചു. ഒപ്പം ജര്‍മനി ചിയേഴ്സ് ഫോര്‍ ഇന്ത്യ എന്ന ഹാഷ്ടാഗുമുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മുള്ളറുടെ ആശംസയുണ്ട്.

ചെല്‍സി താരം ഡേവിഡ് ലൂയിസും ഇന്ത്യയ്ക്ക് ലോകകപ്പില്‍ ആശംസയറിയിച്ചിരുന്നു. കൂടാതെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഹാരി കെയ്‌നിനോടൊപ്പം കോലിയുടെ ചിത്രവും കഴിഞ്ഞദിവസം പുറത്തുവന്നരുന്നു. ലോകകപ്പ് ഒരുക്കത്തിലുള്ള ഇന്ത്യ ബുധനാഴ്ചയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.


Story first published: Tuesday, June 4, 2019, 11:17 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+