Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംസില്‍ കിരീടം സെവാഗിന്റെ ജെമിനി അറേബ്യന്‍സിന്

ദുബായ്: പ്രാഥമിക ചാമ്പ്യന്‍സ് ലീഗ് കിരീടം വിരേന്ദ്ര സെവാഗ് നയിക്കുന്ന ജെമിനി അറേബ്യസിന്. ഫൈനലില്‍ ലിയോ ലയണ്‍സിനെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് സെവാഗിന്റെ ടീം കിരീടം നേടിയത്. ജെമിനി അറേബ്യന്‍സിനായി ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നവീദുല്‍ ഹസനാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ജെമിനി ഇറേബ്യന്‍സിന് 20 ഓവറില്‍ 130 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടൂര്‍ണമെന്റില്‍ ആദ്യമായി പരാജയപ്പെട്ട സെവാഗ് 9 റണ്‍സുമായി പുറത്തായി. എന്നാല്‍ 30 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയും 32 റണ്‍സെടുത്ത ജസ്റ്റിന്‍ കെമ്പയും ജെമിനി അറേബ്യന്‍സിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചു.

mcl

എന്നാല്‍ മറുപടി ബാറ്റിംങിന് ഇറങ്ങിയ ലിയോ ലയണ്‍സിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. നവീദുല്‍ ഹസന്റെ പന്തുകള്‍ക്ക് മുന്നില്‍ പതറിയ ലാറയുടെ ലിയോ ലയണ്‍സ് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. ലാറ 25 പന്തില്‍ 28 റണ്‍സും മാര്‍ഷെല്‍ 46 റണ്‍സും നേടി.

Story first published: Sunday, February 14, 2016, 16:14 [IST]
Other articles published on Feb 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+