Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമിട്ടില്ലാതെ വെടിക്കെട്ടോ? വരുന്നത് ഗെയ്ല്‍ ഇല്ലാത്ത ഐപിഎല്‍!! ആര്‍ക്കും വേണ്ട

മുംബൈ: ഒടുവില്‍ അതും സംഭവിച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസവും ലോകം കണ്ട എക്കാലത്തെയും മികച്ച ഓപ്പണറുമായ ക്രിസ് ഗെയ്ല്‍ ഇല്ലാതെ ആദ്യമായി ഒരു ഐപിഎല്‍ വരുന്നു. കുട്ടി ക്രിക്കറ്റിലെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗെയ്‌ലിലെ ഇത്തവണ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.
കഴിഞ്ഞ 10 സീസണുകളിലും ഐപിഎല്ലിലെ നിറസാന്നിധ്യമായിരുന്നു ഗെയ്ല്‍. ഇത്തവണ ലേലത്തില്‍ മാര്‍ക്വി താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ഗെയ്ല്‍. വില്‍ക്കപ്പെടാത്ത താരങ്ങള്‍ക്കു വേണ്ടി ഞായറാഴ്ച നടക്കുന്ന ലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഗെയ്‌ലിനു വേണ്ടി ഏതെങ്കിലും ടീം രംഗത്തു വരുമോയെന്നാണ് ഇനി അറിയാനുള്ളത്.

റെക്കോര്‍ഡുകളുടെ തമ്പുരാന്‍

റെക്കോര്‍ഡുകളുടെ തമ്പുരാന്‍

ട്വന്റി ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ തമ്പുരാനാണ് ഗെയ്ല്‍. ട്വന്റിയില്‍ ഏഴിലധികം സെഞ്ച്വറികള്‍ നേടിയ ഏക താരമാണ് അദ്ദേഹം. മാത്രമല്ല ട്വന്റിയില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ കളിക്കാരനും ഗെയ്‌ലാണ്.
ഐപിഎല്ലില്‍ മാത്രമല്ല മറ്റു ട്വന്റി ടൂര്‍ണനമെന്റുകളിലെല്ലാം ഒരുപോലെ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇതുവരെ ഐപിഎല്ലില്‍ 101 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഗെയ്ല്‍ 3626 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും 21 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.

ആര്‍സിബിയുടെ തുറുപ്പുചീട്ട്

ആര്‍സിബിയുടെ തുറുപ്പുചീട്ട്

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് ഗെയ്ല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ഗെയ്ല്‍ ഐപിഎല്ലില്‍ നേടിയ അഞ്ചു സെഞ്ച്വറികളും ബാംഗ്ലൂരിനു വേണ്ടിയായിരുന്നു.
കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന ഗെയ്‌ലിനെ ഇത്തവണ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി നിലനിര്‍ത്താന്‍ ബാംഗ്ലൂര്‍ ഇത്തവണ ശ്രമിച്ചില്ലന്നത് ശ്രദ്ധേയമാണ്.

പൂനെയ്‌ക്കെതിരായ ഇന്നിങ്‌സ്

പൂനെയ്‌ക്കെതിരായ ഇന്നിങ്‌സ്

2013ലെ ഐപിഎല്ലില്‍ സകല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത താരമാണ് ഗെയ്ല്‍. പൂനെ വാരിയേഴ്‌സിനെതിരേ 175 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ട്വന്റിയിലെ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഗെയ്‌ലിന്റെ ഈ ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കമില്ലാതെ തുടരുകയാണ്.
ഈ സീസണില്‍ 708 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഗെയ്ല്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് 2012 സീസണിലായിരുന്നു. 733 റണ്‍സാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നു പിറന്നത്.

കഴിഞ്ഞ രണ്ടു സീസണുകളില്‍ നിറംമങ്ങി

കഴിഞ്ഞ രണ്ടു സീസണുകളില്‍ നിറംമങ്ങി

അവസാന രണ്ടു സീസണിലെ മോശം പ്രകടനമാവാം ഗെയ്‌ലിനു വേണ്ടി ഇത്തവണ ഒരു ടീമും ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത്.
കഴിഞ്ഞ സീസണില്‍ ഒമ്പതു കളികൡ നിന്നും വെറും 200 റണ്‍സായിരുന്നു ഗെയ്‌ലിനു നേടാനായത്. തൊട്ടുമുമ്പത്തെ സീസണിലാവട്ടെ 10 മല്‍സരങ്ങൡ നിന്ന് 227 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ,

Story first published: Saturday, January 27, 2018, 12:02 [IST]
Other articles published on Jan 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+