കളിച്ചത് പരിക്കുമായി, പ്രചോദനം രോഹിത് ശര്‍മയെന്ന് ഗെയ്ല്‍
കാന്‍ബറ: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ രണ്ട് ഇരട്ട സെഞ്ചുറികള്‍ അടിച്ചത് കണ്ടാണ് തനിക്കും ഇരട്ടസെഞ്ചുറി അടിക്കണമെന്ന മോഹം തോന്നിയതെന്ന് ക്രിസ് ഗെയ്ല്‍. സിംബാബ്‌വെയ്‌ക്കെതിരെ ആഗ്രഹം സാധിച്ച ശേഷമാണ് ക്രിസ് ഗെയ്ല്‍ ഈ രഹസ്യം പുറത്ത് വിട്ടത്. ഏകദിനത്തില്‍ 2 തവണയാണ് രോഹിത് 200 കടന്നത്. ലോകകപ്പില്‍ ആദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ 200 കടക്കുന്നത്.
ലോകകപ്പിലെ ആദ്യത്തെ ഇരട്ടസെഞ്ചുറി അടിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. രോഹിത് ശര്‍മ രണ്ട് ഇരട്ടസെഞ്ചുറി അടിച്ചത് മുതല്‍ ഒരെണ്ണമെങ്കിലും അടിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഏതാനും കളികളില്‍ മികച്ച ഫോമിലായിരുന്നില്ല ഗെയ്ല്‍. കടുത്ത സമ്മര്‍ദ്ദത്തിലാണ് താന്‍ ഈ ഇന്നിംഗ്‌സ് കളിച്ചതെന്നും ഗെയ്ല്‍ പറഞ്ഞു.

സമ്മര്‍ദ്ദം മാത്രമല്ല പരിക്ക് കൂടി വകവെക്കാതെയാണ് ഗെയ്ല്‍ 200 കടന്നത്. പുറംവേദനയാണ് ഗെയ്‌ലിനെ അലട്ടുന്നത്. ജനുവരി മുതല്‍ ഗെയ്ല്‍ ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. ഇത് മാറുന്ന ലക്ഷണമില്ല എന്നാണ് ഗെയ്ല്‍ പറയുന്നത്. പുറംവേദന കാരണം തനിക്ക് ഇഷ്ടപ്പെട്ട പോലെ ജിമ്മില്‍ പോകാന്‍ പോലും പറ്റുന്നില്ല എന്നും ഗെയ്ല്‍ പറയുന്നു.
എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരായ കളിക്ക് തലേദിവസം ഗെയ്ല്‍ ജിമ്മില്‍ പോയി. കുറെ നേരം പരിശീലിച്ചു. 16 സിക്‌സുകളാണ് ഗെയ്ല്‍ ഈ പുറംവേദനയും വെച്ച് അടിച്ചെടുത്തത്. രോഹിത് ശര്‍മയുടെ തന്നെ ലോകറെക്കോര്‍ഡിനൊപ്പമാണ് ഗെയ്ല്‍ ഇക്കാര്യത്തില്‍ എത്തിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications