പരിക്ക് ഗുരുതരം; ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു?
പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചന. പുറംവേദന ശക്തമായതിനെ തുടര്‍ന്നാണ് 35 കാരനായ ഗെയ്ല്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാകും ഗെയ്ല്‍ ഉടന്‍ വിരമിക്കുക. ടെസ്റ്റ് കളിക്കാന്‍ തനിക്ക് ഇഷ്ടമാണ് എന്നും പരിക്ക് വില്ലനാകുകയാണ് എന്നും ഗെയ്ല്‍ പറഞ്ഞു.
അഞ്ച് ദിവസം തുടര്‍ച്ചയായി ടെസ്റ്റ് കളിക്കുക എന്നത് തനിക്കിപ്പോള്‍ പ്രയാസമാണ്. ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ് അധികൃതരുമായി ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും ക്രിസ് ഗെയ്ല്‍ വ്യക്തമാക്കി. ലോകത്തെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഇടങ്കയ്യനായ ക്രിസ് ഗെയ്ല്‍. ഈ ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഗെയ്ല്‍ ഇരട്ടസെഞ്ചുറി നേടിയിരുന്നു.

അപകടം ഈ ഗെയ്ല്‍
നിലയുറപ്പിച്ച് കഴിഞ്ഞാല്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കുന്ന കാര്യം ബൗളര്‍മാര്‍ ചിന്തിക്കുകയേ വേണ്ട. ഔട്ടാകുന്നത് പോകട്ടെ, സിംഗിളുകള്‍ എടുക്കുന്ന ലാഘവത്തോടെ സിക്‌സറുകള്‍ അടിക്കുന്ന ഗെയ്‌ലിനെതിരെ പിടിച്ചുനില്‍ക്കാന്‍ പോലും ബൗളര്‍മാര്‍ പെടാപ്പാട് പെടും.

പരിക്ക് പക്ഷേ വലച്ചു
പുറംവേദനയാണ് ഗെയ്‌ലിനെ അലട്ടുന്ന പ്രശ്‌നം. ജനുവരി മുതല്‍ ഗെയ്ല്‍ ഈ പ്രശ്‌നം സഹിക്കുന്നുണ്ട്. ഇത് മാറുന്ന ലക്ഷണമില്ല എന്നാണ് ഗെയ്ല്‍ ഇപ്പോള്‍ പറയുന്നത്.

ടെസ്റ്റാണ് കൂടുതല്‍ കുഴപ്പം
ഏകദിനത്തിലും ട്വന്റി 20 യിലും കുറച്ച് ഷോട്ടുകള്‍ അടിക്കുന്നത് പോലെയല്ല, ടെസ്റ്റില്‍ 5 ദിവസം അടുപ്പിച്ച് കളിക്കുന്നത്. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കാനാണ് ഗെയ്ല്‍ പദ്ധതിയിടുന്നത്.

വിരമിച്ചത് പോലെ തന്നെ
2010 മാര്‍ച്ചിന് ശേഷം വിന്‍ഡീസ് കളിച്ച 41 ടെസ്റ്റില്‍ 18 എണ്ണത്തില്‍ മാത്രമാണ് ഗെയ്ല്‍ ഇറങ്ങിയത്. അവസാനമായി കളിച്ച ടെസ്റ്റില്‍ പരിക്ക് മൂലം പാതിക്ക് നിര്‍ത്തുകയായിരുന്നു. ലോകകപ്പിന് മുമ്പായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീമില്‍ ഉണ്ടായിരുന്നുമില്ല.

ജിമ്മില്‍ പോലും പോകാന്‍ വയ്യ
പുറംവേദന കാരണം തനിക്ക് ഇഷ്ടപ്പെട്ട പോലെ ജിമ്മില്‍ പോകാന്‍ പോലും പറ്റുന്നില്ല എന്നും ഗെയ്ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ഇരട്ടസെഞ്ചുറിക്ക് ശേഷം പറഞ്ഞു.

എന്നിട്ടും പോയി, ഫലവും കിട്ടി
സിംബാബ്‌വെയ്‌ക്കെതിരായ കളിക്ക് തലേദിവസം ഗെയ്ല്‍ ജിമ്മില്‍ പോയി പരിശീലിച്ചു. അതിന് ഫലവും കിട്ടി. സിംബാബ്‌വെയെ അടിച്ചുപരത്തി ലോകകപ്പിലെ ആദ്യത്തെ 200 കടന്നു ഗെയ്ല്‍

ഐ പി എല്ലില്‍ കാണും
ടെസ്റ്റില്‍ നിന്ന് വിരമിച്ചാലും ഏകദിനത്തിലും ട്വന്റി 20യിലും ഗെയ്ല്‍ തുടരും. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയും ഗെയ്ല്‍ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications