ടി20യില്‍ പതിറ്റാണ്ടിന്റെ താരമാര്? ഗവാസ്‌കറിനും ഹെയ്ഡനും ഒരേ ഉത്തരം- അതു ബോസ് തന്നെ!

ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരം ആരാണ്? ക്രിക്കറ്റ് പ്രേമികള്‍ തല പുകയ്ക്കുന്ന ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനും. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഈ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനനെന്നു ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

FIFA award: മെസ്സിയും റോണോയും സൂക്ഷിച്ചോ, ലെവന്‍ കൂടെ തന്നെയുണ്ട്! അന്തിമ ലിസ്റ്റ് പുറത്ത്

IND-AUS Test: റിഷഭോ സാഹയോ, ആര് കീപ്പറാകണം? മഞ്ജരേക്കര്‍ പറയുന്നു

അമേരിക്കന്‍ ലോട്ടറി, നിങ്ങള്‍ക്കും പരീക്ഷിക്കാം- അടിച്ചാല്‍ 262 ദശലക്ഷം ഡോളര്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ടി20 ക്രിക്കറ്റിനെ മാറ്റിമറിച്ച താരമാണ് ഗെയ്‌ലെന്നും പുരസ്‌കാരത്തിന് അദ്ദേഹത്തേക്കാള്‍ യോഗ്യതയുള്ള മറ്റൊരു ക്രിക്കറ്റര്‍ ഇല്ലെന്നും ഗവാസ്‌കറും ഹെയ്ഡനും അഭിപ്രായപ്പെട്ടു.

ടി20യിലെ മിന്നും താരം

ടി20യിലെ മിന്നും താരം

ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യിലെ ഇതിഹാസം തന്നെയാണ് ഗെയ്‌ലെന്നു ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. ടെസ്റ്റില്‍ മൂന്നു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ടെന്നത് മറക്കാന്‍ പാടില്ല. എന്നാല്‍ ടി20യെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് ഗെയ്‌ലാണ്. ടി20 ടൂര്‍ണമന്റുകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു ഗെയ്‌ലിനെ അവസാനമായി ക്രിക്കറ്റ് പ്രേമികള്‍ കളിക്കളത്തില്‍ കണ്ടത്. പഞ്ചാബിനു വേണ്ടി മികച്ച പ്രകടനവും അദ്ദേഹം നടത്തിയിരുന്നു.

രണ്ടു ടി20 ലോകകപ്പുകള്‍

രണ്ടു ടി20 ലോകകപ്പുകള്‍

വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായി രണ്ടു ടി20 ലോകകപ്പുകള്‍ നേടിക്കൊടുത്ത താരമാണ് ഗെയ്‌ലെന്നും അതുകൊണ്ടു തന്നെ കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ടി20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹത അദ്ദേഹത്തിനാണെന്നും ഗവാസ്‌കര്‍ പറയുന്നു.

വിന്‍ഡീസ് നേടിയ രണ്ടു ടി20 ലോകകപ്പ് വിജയങ്ങളിലും ഗെയ്‌ലിന്റെ സാന്നിധ്യമുണ്ടായിരുന്നു. തന്നെ സംബന്ധിച്ച് പതിറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുക്കപ്പെടേണ്ടത് ഗെയ്ല്‍ തന്നെയാണ്. കാരണം അദ്ദേഹം ഗെയിമിനെ മാറ്റിമറിച്ച താരമാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ടി20യിലെ ഉയര്‍ന്ന സ്‌കോര്‍

ടി20യിലെ ഉയര്‍ന്ന സ്‌കോര്‍

ടി20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശിയാണെന്നതും ഗെയ്‌ലിനെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നതായി ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ടി20യില്‍ ഒരു ടീം നേടേണ്ട സ്‌കോറാണ് 175. അത് ഒറ്റയ്ക്ക് അടിച്ചെടുത്ത താരമാണ് ഗെയ്ല്‍. ടി20യിലെ റെക്കോര്‍ഡ് സ്‌കോറും ഇതുതന്നെ. ഇവ കൂടി പരിഗണിക്കുമ്പോള്‍ ടി20യിലെ കഴിഞ്ഞ പതിറ്റാണ്ടിലെ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഗെയ്‌ലിനു തന്നെ ലഭിക്കണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഐസിസിയുടെ ടി20 പ്ലെയര്‍ ഓഫ് ദി ഡിക്കേഡ് പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട താരങ്ങളുടെ കൂട്ടത്തില്‍ ഗെയ്‌ലുമുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍, അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരാണ് മറ്റുള്ളവര്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, December 12, 2020, 12:22 [IST]
Other articles published on Dec 12, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X