Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ക്രിക്കറ്റിന് പുറത്തും സ്‌കോര്‍... സ്‌കോര്‍ കോണ്ടത്തിന് ഗെയ്‌ലും ബ്രാവോയും അംബാസിഡര്‍മാര്‍!

പ്രമുഖ ഗര്‍ഭനിരോധന ഉറ നിര്‍മാതാക്കളായ സ്‌കോര്‍ കോണ്ടത്തിന് ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും രണ്ട് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ഗെയ്ല്‍, ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് സ്‌കോര്‍ കോണ്ടത്തിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. സ്‌കോര്‍ കോണ്ടം പ്രചരിപ്പിക്കുന്നതിനൊപ്പം ഡ്വെയ്ന്‍ ബ്രാവോയുടെ പ്രശസ്തമായ ചാംപ്യന്‍ സോങും ഇന്ത്യന്‍ ആരാധകര്‍ക്കായി ഇവര്‍ റീമേക്ക് ചെയ്യുന്നുണ്ട്.

Read Also: തലക്കെട്ട് ചതിച്ചു.. പാഠപുസ്തകം കിട്ടാത്തതിന് സിപിഎമ്മിന് മാരക ട്രോളുകള്‍... ഇത് കഷ്ടം തന്നെ!

ഇന്ത്യയിലും ഒരുപാട് ആരാധകരുള്ള വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ് ക്രിസ് ഗെയ്‌ലും ഡ്വെയ്ന്‍ ബ്രാവോയും. കഴിഞ്ഞ ഐ പി എല്‍ സീസണ് തൊട്ടുമുമ്പാണ് ബ്രാവോയുടെ ചാംപ്യന്‍ സോങ് റിലീസായത്. ഐ പി എല്ലില്‍ വെസ്റ്റിന്ത്യന്‍ താരങ്ങളുടെ ചാംപ്യന്‍ ഡാന്‍സും വലിയ ഹിറ്റായിരുന്നു. ക്രിസ് ഗെയ്ല്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയും ഡ്വെയ്ന്‍ ബ്രാവോ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയുമാണ് ഐ പി എല്ലില്‍ കളിക്കുന്നത്.

bravo-gayle

ടി ടി കെ ഗ്രൂപ്പിന്റെ സ്‌കോര്‍ കോണ്ടംസ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഗര്‍ഭനിരോധന ഉറ ബ്രാന്‍ഡ് ആണ്. സ്‌കോര്‍ കോണ്ടവുമായുള്ള പുതിയ കരാറില്‍ താന്‍ വളരെയധികം സന്തോഷവാനാണ് എന്ന് ഡ്വെയ്ന്‍ ബ്രാവോ പറഞ്ഞു. സന്തോഷം എന്നത് എല്ലാവര്‍ക്കും കിട്ടേണ്ട കാര്യമാണ്. എന്നാല്‍ അതില്‍ കുറച്ച് ഉത്തരവാദിത്തവും വേണം. യഥാര്‍ഥ ചാമ്പ്യന്മാര്‍ അതാണ് ചെയ്യുക. സ്‌കോര്‍ കോണ്ടത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ഗെയ്ല്‍ പ്രതികരിച്ചത്.

Read Also: ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്‌നവും തീരും!

16008 കാമുകിമാര്‍, പര്‍ദ്ദയും സഖാവ് ഉണ്ണിക്കണ്ണനും.. ശ്രീകൃഷ്ണ ജയന്തിക്ക് ട്രോളോട് ട്രോള്‍...

ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?

Story first published: Thursday, August 25, 2016, 8:36 [IST]
Other articles published on Aug 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+