വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണര്‍, അത് രാഹുലും പന്തുമല്ല!! ഈ താരം മതിയെന്ന് ഗവാസ്കര്‍

നിലവില്‍ രോഹിത്തും ധവാനുമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍

By Manu
ആരാണ് ലോകകപ്പിലെ അപ്രതീക്ഷിത ഓപ്പണർ | Oneindia Malayalam

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. മികച്ച ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയായിരിക്കും പതിവ് പോലെ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ഇവരിലൊരാള്‍ക്ക് ലോകകപ്പിന് മുമ്പോ, ടൂര്‍ണമെന്റിനിടെയോ പരിക്കേറ്റാല്‍ പകരെ ആരെ ഇറക്കുമെന്ന് ഇന്ത്യക്കു ഇപ്പോഴും വ്യക്തമല്ല.

ലോകകപ്പ് കളിക്കേണ്ടത് പന്തോ, കാര്‍ത്തികോ? പന്ത് തന്നെ, ഇതാ കാരണങ്ങള്‍ ലോകകപ്പ് കളിക്കേണ്ടത് പന്തോ, കാര്‍ത്തികോ? പന്ത് തന്നെ, ഇതാ കാരണങ്ങള്‍

പല താരങ്ങളുടെയും പേര് ബാക്കപ്പ് ഓപ്പണറുടെ സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ഈ ആശങ്കള്‍ക്കു ഉത്തരവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമാ സുനില്‍ ഗവാസ്‌കര്‍.

 പന്തും രാഹുലും വേണ്ട, കാര്‍ത്തിക് മതി

പന്തും രാഹുലും വേണ്ട, കാര്‍ത്തിക് മതി

നിലവില്‍ യുവ താരം ലോകേഷ് രാഹുല്‍, യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്കാണ് ബാക്കപ്പ് ഓപ്പണറായി സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയ താരം ഇവര്‍ രണ്ടു പേരുമംല്ല എന്നതാണ് കൗതുകകരം.
രാഹുലും പന്തുമല്ല, മറിച്ച് ദിനേഷ് കാര്‍ത്തിക് ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായി കളിക്കണമെന്ന അഭിപ്രായമാണ് ഗവാസ്‌കര്‍ക്കുള്ളത്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുമോയെന്ന കാര്യം പോലും ഉറപ്പില്ലാത്ത താരമാണ് കാര്‍ത്തിക്.

സന്തുലിതമായ ടീം

സന്തുലിതമായ ടീം

വളരെ സന്തുലിതമായ ടീമിനെയാവണം ഇന്ത്യ ലോകകപ്പിനായി അയക്കേണ്ടതെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് പന്ത്, രാഹുല്‍ എന്നിവര്‍ക്കു പകരം ബാക്കപ്പ് ഓപ്പണറായി കാര്‍ത്തികിനെ കളിപ്പിക്കണമെന്ന് താന്‍ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ ടെസ്റ്റ് മല്‍സരങ്ങളില്‍ ഓപ്പണറായി കളിച്ച് പരിചയമുള്ള താരമാണ് കാര്‍ത്തിക്. ഏഏകദിനത്തിലും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ടെന്നും ഇതിഹാസതാരം അഭിപ്രായപ്പെട്ടു.

ഗവാസ്‌കറുടെ ടീം

ഗവാസ്‌കറുടെ ടീം

ലോകകപ്പിനുള്ള 13 അംഗ ഇന്ത്യന്‍ ടീമിനെ ഗവാസ്‌കര്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതില്‍ പന്തും രാഹുലും ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ധവാന്‍, രോഹിത്, കോലി, റായുഡു, ധോണി, ജാദവ്, പാണ്ഡ്യ, ഭുവി, ചഹല്‍, ബുംറ, ഷമി, കുല്‍ദീപ് എന്നിവരാണ് തീര്‍ച്ചയായും ലോകകപ്പ് സംഘത്തിലുണ്ടാവുക. ഇവര്‍ക്കൊപ്പം കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

ഓസീസിനെതിരേ കാര്‍ത്തിക് ഇല്ല

ഓസീസിനെതിരേ കാര്‍ത്തിക് ഇല്ല

കാര്‍ത്തികിനെ ഒഴിവാക്കിയാണ് ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഓസീസിനെതിരായ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ മാത്രമേ അദ്ദേഹത്തിന് ഇടമുള്ളൂ.
കാര്‍ത്തികിനു പകരം രാഹുലിനെ ഏകദിന ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു. മോശം ഫോമിനു പിന്നാലെ ടിവി ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം.

Story first published: Monday, February 18, 2019, 14:24 [IST]
Other articles published on Feb 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X