Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് രാഹുല്‍ ദ്രാവിഡ് കോച്ച്?

മുംബൈ: ക്രിക്കറ്റ് പഴയ ക്രിക്കറ്റല്ല. രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും സച്ചിന്‍ തെണ്ടുല്‍ക്കറും വി വി എസ് ലക്ഷ്മണും കളിച്ച ജെന്റില്‍മാന്‍ കളിയൊന്നും പുതിയ കാലത്തിന്റെ ക്രിക്കറ്റില്‍ അധികം കാണാനുമില്ല. എം എസ് ധോണിയുടെ താല്‍പര്യങ്ങളും കോലിയുടെ കൂസലില്ലായ്മയും ഗംഭീറിന്റെ ധാര്‍ഷ്ട്യവും ഒക്കെയാണ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ ക്രിക്കറ്റ്.

ഇത്തരമൊരു അവസ്ഥയില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചായാല്‍ ശോഭിക്കാന്‍ കഴിയുമോ. പറയുന്നതിന് മുന്‍പ് സുനില്‍ ഗാവസ്‌കര്‍ അതെങ്കിലും ആലോചിക്കണ്ടേ. ഡങ്കന്‍ ഫ്‌ലച്ചറിനെ മാറ്റി രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കണം എന്നാണ് സണ്ണിയുടെ ആവശ്യം. പത്തില്‍ ഒന്നര മാര്‍ക്കാണ് സുനില്‍ ഗാവസ്‌കര്‍ ഫ്‌ലച്ചറിന് നല്‍കുന്നത്.

dravid

രാഹുല്‍ ദ്രാവിഡിന്റെ ക്രിക്കറ്റ് അറിവിനെക്കുറിച്ചോ കോച്ചിംഗ് കഴിവിനെക്കുറിച്ചോ ആരാധകര്‍ക്ക് സംശയമില്ല. പക്ഷേ സൂപ്പര്‍താരങ്ങളുടെ തലക്കനമുള്ള ഇന്ത്യന്‍ ടീമിന് ദ്രാവിഡ് ഫിറ്റാകുമോ എന്ന് മാത്രമാണ് ചോദ്യം. അജിന്‍ക്യ രഹാനെയെയും സഞ്ജു സാംസനെയും പോലെ ദ്രാവിഡിനെ ആരാധിക്കുന്ന ഒരു കൂട്ടം കളിക്കാരാണെങ്കില്‍ ദ്രാവിഡ് കലക്കും. അതുകൊണ്ടാണ് രാജസ്ഥാന്‍ ടീം ദ്രാവിഡിനെ മെന്ററായി കൂടെ നിര്‍ത്തിയിരിക്കുന്നത്. പക്ഷേ ധോണിയുടെയും യുവരാജിന്റെയും സഹീര്‍ഖാന്റെയും മുന്നില്‍ ദ്രാവിഡിന്റെ ശൈലി വിജയിക്കുമോ.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന കളിക്കാരനാണ് ദ്രാവിഡ് എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. അത് സത്യമാണ് താനും. ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും പരമ്പര നേടിയ ക്യാപ്റ്റനാണ് ദ്രാവിഡ്. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും തോറ്റമ്പി നില്‍ക്കുന്ന ധോണിയെയുമ കൂട്ടരെയും പരിശീലിപ്പിക്കാന്‍ ദ്രാവിഡിന് യോഗ്യതക്കൂടുതലേയുളളൂ. പക്ഷേ ദ്രാവിഡിനെ കിട്ടാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടാകുമോ. കാരണം ക്രിക്കറ്റാണ് കളി, ബി സി സി ഐയുടേതാണ് ടീം.

Story first published: Tuesday, March 11, 2014, 9:28 [IST]
Other articles published on Mar 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+