ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷനാകണമെന്ന്
കൊല്‍ക്കത്ത: ഐ പി എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ബി സി സി ഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് എന്‍ ശ്രീനിവാസനെ മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ തത് സ്ഥാനത്തിന്റെ ചുമതല വഹിക്കാന്‍ ഒരാള്‍ വേണം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറെ താത്കാലിക പ്രസിഡന്റാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഗാംഗുലിയെ അദ്ധ്യക്ഷനാക്കണമെന്നാണ് ചിലരുടെ ആവശ്യം.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൗരവ് ഗാംഗുലിയെ ബി സി സി ഐ പ്രസിഡന്റാക്കണമെന്ന് ബംഗാള്‍ കായികമന്ത്രി മദന്‍ മിത്രയാണ് ആവശ്യപ്പെട്ടത്. ബി സി സി ഐ അദ്ധ്യക്ഷ സ്ഥാനത്തിന് യോഗ്യതയുള്ളവരില്‍ ഗാംഗുലിയെക്കാളും യോഗ്യതയുള്ളവര്‍ വേറെയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച കോഴവിവാദത്തില്‍ നിന്നും ടീമിനെ രക്ഷിച്ച് മുന്നോട്ട് നയിച്ച പാരമ്പര്യമുള്ളയാളാണ് ഗാംഗുലിയെന്നും മിത്ര പറഞ്ഞു.

കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ഒത്തുകളിക്കേസില്‍ സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ ബി സി സി ഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് എന്‍ സ്രീനിവാസന്‍ രാജിവെച്ച് മാറിനില്‍ക്കണമെന്ന് പരമോന്നത നീതിപീഠം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഗവാസ്‌കറെ താത്കാലിക പ്രസിഡന്റാക്കാനാണ് കോടതി നിര്‍ദ്ദേശം. ഐ പി എല്‍ വാതുവെപ്പില്‍ ആരോപണം നേരിടുന്ന ചെന്നൈ സൂപ്പര്‍ കിംഗസ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ ഐ പി എല്ലില്‍ നിന്ന് വിലക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേ സമയം ബി സി സി ഐ അദ്ധ്യക്ഷസ്ഥാനം വഹിക്കാന്‍ താന്‍ തയ്യാറാണെന്ന് ഗവാസ്‌കര്‍ അറിയിച്ചു. ബി സി സി ഐ സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് തനിക്കുള്ള അംഗീകാരമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications