ഇന്ത്യയുടെ തോല്‍വിയില്‍ കുപിതനായി ഗാവസ്‌കര്‍; കോലിയുടെ ക്യാപ്റ്റന്‍സി ശരിയല്ല
ലണ്ടന്‍: വിദേശ പര്യടനങ്ങളിലെ തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. സൗത്താഫ്രിക്കയില്‍ 2-1 എന്ന നിലയിലും ഇംഗ്ലണ്ടില്‍ ഒരു മത്സരം ശേഷിക്കെ 3-1 എന്ന നിലയിലും ഇന്ത്യ പരമ്പര തോറ്റതില്‍ രൂക്ഷ വിമര്‍ശനവുമായാണ് ഗാവസ്‌കര്‍ പ്രതികരിച്ചത്. പരമ്പരയില്‍ തിളങ്ങാന്‍ കഴിയാത്ത കളിക്കാരെയും അദ്ദേഹം വിമര്‍ശിച്ചു.
വിരാട് കോലിയെപോലെ ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് രണ്ടുവര്‍ഷത്തോളമായി ഇന്ത്യ കളിക്കുന്നുവെന്നും ഇത് ടീമിനെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇംഗ്ലണ്ടിലെ പരമ്പര തോല്‍വിയെന്നും ഗാവസ്‌കര്‍ പറഞ്ഞു. പരമ്പരയില്‍ കോലി 500 റണ്‍സിലേറെ സ്‌കോര്‍ ചെയ്തിട്ടും മറ്റൊരു കളിക്കാരനും ക്യാപ്റ്റന് പിന്തുണ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരാട് കോലിയുടെ ക്യാപ്റ്റന്‍സി പരാജയം
വിദേശത്ത് തുടര്‍ച്ചയായി പരമ്പര തോല്‍ക്കുന്നത് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ പരാജയം കൂടിയാണ്. അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതിലും ബൗളര്‍മാരുടെ റൊട്ടേഷന്‍ സമ്പ്രദായത്തിലും ക്യാപ്റ്റന് പിഴവ് പറ്റിയിട്ടുണ്ട്. ആരാധകര്‍ വലിയതോതില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ടീമാണിത്. നാട്ടിലെ വിജയങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ടീമിന്റെ വിദേശ മത്സരങ്ങളും വിലയിരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോലിയുടെ പ്രകടനം
കോലി ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ടീം പുതിയൊരു മാറ്റത്തിലേക്കാണ് പോകുന്നതെന്ന് ഏവരും ചിന്തിച്ചു. കൂടുതല്‍ വിജയങ്ങളും ചരിത്രനേട്ടങ്ങളും ടീമിന് സാധ്യമാണെന്ന തോന്നലുളവാക്കി. കളിക്കാരന്‍ എന്ന നിലയില്‍ പ്രതീക്ഷിച്ചതിലും ഏറെ മികച്ച പ്രകടനമാണ് കോലിയുടേത്. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗാവസ്‌കര്‍ പറയുന്നു.

ടെസ്റ്റിന്‍ 6000 റണ്‍സ് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍
2011ലും, 2014ലും ഇംഗ്ലണ്ടില്‍ പരമ്പര തോറ്റ ഇന്ത്യയ്ക്ക് ഇത്തവണ പരമ്പര നേടാനുള്ള എല്ലാ അവസരങ്ങളുമുണ്ടായിരുന്നു. ആദ്യ ടെസ്റ്റും, നാലാം ടെസ്റ്റും ഇന്ത്യയില്‍നിന്നും ഇംഗ്ലണ്ട് തട്ടിയെടുക്കുകയാരുന്നു. രണ്ടു ടെസ്റ്റിലും ബാറ്റ്‌സ്മാന്മാര്‍ ഉത്തരവാദിത്വം കാട്ടിയില്ല. വിരാട് കോലി 544 റണ്‍സ് നേടി ഉത്തരവാദിത്വം നിറവേറ്റി. ടെസ്റ്റില്‍ 6,000 റണ്‍സ് എന്ന നാഴികക്കല്ലും അദ്ദേഹം പൂര്‍ത്തിയാക്കി.

പരാജയമായി ശിഖര്‍ ധവാനും കെ എല്‍ രാഹുലും
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ എല്‍ രാഹുലും പൂര്‍ണ പരാജയമായെന്നു പറയാം. നാലു ടെസ്റ്റുകളിലുമായി ധവാന്‍ 158ഉം രാഹുല്‍ 113ഉം റണ്‍സ് മാത്രമാണ് നേടിയത്. വിരാട് കോലിക്കൊപ്പം ഏതെങ്കിലും ഒരു കളിക്കാരന്‍ 400-500 റണ്‍സ് നേടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലേയും പരമ്പര വിജയം ഇന്ത്യയ്‌ക്കൊപ്പമാകുമായിരുന്നെന്നും ഗാവസ്‌കര്‍ പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications