Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും ധവാനും രഞ്ജിയില്‍ കളിക്കാന്‍ മടി; ബിസിസിഐയ്‌ക്കെതിരെ ഗാവസ്‌കര്‍

ബിസിസിഐയ്‌ക്കെതിരെ ഗാവസ്‌കര്‍ | Oneindia Malayalam

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും, ശിഖര്‍ ധവാനും രഞ്ജി ട്രോഫിയില്‍ കളിക്കാതിരിക്കുന്നതിനെതിരെ മുന്‍താരം സുനില്‍ ഗാവസ്‌കര്‍. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 പരമ്പരയില്‍ ധോണി ഉള്‍പ്പെട്ടിരുന്നില്ല. ടെസ്റ്റ്് ടീമിലും ധോണി കളിക്കുന്നില്ല. അതുകൊണ്ടുതന്നെ നീണ്ട ഇടവേള താരത്തിന് ലഭിച്ചെങ്കിലും രഞ്ജിയില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചതെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ഇനി ജനുവരിയില്‍ മാത്രമാണ് മത്സരം. ഇത്രയും കാലം ദേശീയ ടീമില്‍ കളിക്കാത്ത ഒരു താരത്തിന് ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാന്‍ സമയം ഏറെയുണ്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും വരാനിരിക്കുന്ന പരമ്പരയില്‍ ധോണിക്ക് നന്നായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചോദ്യമുയരുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

sunil-gavaskar

ദേശീയ ടീമില്‍ നിന്നും മാറിനില്‍ക്കുന്ന വേളയില്‍ കളിയുടെ താളം നഷ്ടപ്പെടുമെന്നും അത് ഇല്ലാതാക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാനും ഇത്തരം കളികള്‍ സഹായിക്കും. നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. മികച്ച പരിശീലകനമാണ് ആഭ്യന്തര ക്രിക്കറ്റെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ടെസ്റ്റ് ടീമിലില്ലാത്ത ശിഖര്‍ ധവാനും ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍, ദില്ലിക്കുവേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ ധവാന്‍ ഇറങ്ങിയില്ല. ബിസിസിഐയും സെലക്ടര്‍മാരും കളിക്കാരെ രഞ്ജിയില്‍നിന്നും മാറിനില്‍ക്കാന്‍ അനുവദിക്കുന്നതെന്തിനാണെന്ന് ഗാവസ്‌കര്‍ ചോദിക്കുന്നു. നിര്‍ബന്ധമായും ഇന്ത്യന്‍ കളിക്കാരെ രഞ്ജിയില്‍ കളിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Story first published: Tuesday, December 4, 2018, 11:54 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+