Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിനോട് ബഹുമാനം കൂടിയെന്നു ഗവാസ്‌കര്‍!! കാരണം ഇതാണ്...കോലി കേട്ടില്ലേ ?

ദില്ലി: ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ നേടിയെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും അഭിപ്രായപ്രകടനങ്ങളും ഇപ്പോഴും തുടരുകയാണ്. ഈ പരമ്പരയോടെ ഓസീസ് കളിക്കാരുമായുള്ള സൗഹൃദം അവസാനിച്ചതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നു. എന്നാല്‍ കോലിയുടെ നിലപാടിന് തികച്ചും വിരുദ്ധമായ അഭിപ്രായവുമായി മുന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.

ബഹുമാനം കൂടിയെന്ന്

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനോട് തനിക്കു മുമ്പത്തേതിനേക്കാള്‍ ബഹുമാനം തോന്നുന്നുവെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കിയത്. പരമ്പരയില്‍ തന്റെയും ടീമിന്റെയും ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ സ്മിത്ത് മാപ്പുചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

തെറ്റ് സമ്മതിച്ചു

തനിക്കു തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കാന്‍ സ്മിത്ത് തയ്യാറായത് വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് മുമ്പുള്ളതിനേക്കാള്‍ ബഹുമാനം തനിക്കു തോന്നുന്നതായി ഗവാസ്‌കര്‍ പറഞ്ഞു.

ചോപ്രയും പ്രശംസിച്ചു

ഗവാസ്‌കര്‍ മാത്രമല്ല ഇന്ത്യയുടെ മറ്റൊരു മുന്‍ താരമായ ആകാശ് ചോപ്രയും സ്മിത്തിനെ പ്രശംസിച്ചു. സ്മിത്ത് മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല നല്ലൊരു വ്യക്തിത്വത്തിന് ഉടമായാണെന്നും ചോപ്ര പറഞ്ഞു.

രഹാനെയ്ക്ക് പ്രശംസ

പരിക്കേറ്റ കോലിയുടെ അഭാവത്തില്‍ അവസാന ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിന്‍ക്യ രഹാനെയെ ഗവാസ്‌കര്‍ പുകഴ്ത്തി. മികച്ച ക്യാപ്റ്റനാണ് താനെന്നു രഹാനെ തെളിയിച്ചു. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ മികച്ചതായിരുന്നുവെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

വിദേശത്തും തിളങ്ങും

കോലിക്കു കീഴിലുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനു നാട്ടിലെ പിച്ചുകളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ മാത്രമല്ല ബൗളര്‍മാരും ഇന്ത്യക്കുണ്ട്. കോച്ച് അനില്‍ കുംബ്ലെയുടെ കീഴില്‍ ശരിയായ ദിശയില്‍ തന്നെയാണ് ഇന്ത്യ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story first published: Wednesday, March 29, 2017, 10:54 [IST]
Other articles published on Mar 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+