Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് താരങ്ങളില്ലാത്ത ഇംഗ്ലണ്ട് ടീം... പരിഹസിച്ച് സുനില്‍ ഗവാസ്‌കര്‍

ലണ്ടന്‍: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലീഷ് താരങ്ങളില്ലാത്ത ഇംഗ്ലണ്ട് ടീമാണ് കളത്തില്‍ ഇറങ്ങുന്നതെന്നായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പരിഹാസം. നേരത്തെ ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ കറുത്ത വംശജരായ നിരവധി പേര്‍ ടീമിലുണ്ടെന്നായിരുന്നു പരിഹാസം. ഫ്രഞ്ച് താരങ്ങളൊന്നും ടീമില്‍ ഇല്ലെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ വിമര്‍ശനമാണ് ഗവാസ്‌കറും ഉയര്‍ത്തിയിരിക്കുന്നത്.

1

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ തന്നെ അയര്‍ലന്റ് താരമാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് മോര്‍ഗന്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത്. അയര്‍ലന്റിന് വേണ്ടി കളിച്ച ശേഷമാണ് മോര്‍ഗന്‍ പിന്നീട് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഇംഗ്ലണ്ടിന്റെ പേസ് കുന്തമുനയായ ജോഫ്ര ആര്‍ച്ചര്‍ വെസ്റ്റിന്‍ഡീസിലാണ് ജനിച്ചത്. പിന്നീടാണ് അദ്ദേഹം ടീമിലെത്തിയത്. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ന്യൂസിലന്റിലാണ് ജനിച്ചത്. ജേസന്‍ റോയ് ദക്ഷിണാഫ്രിക്കയിലുമാണ് ജനിച്ചത്.

ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്നവര്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും എത്തിയവരാണെന്ന് ഗവാസ്‌കര്‍ പരിഹസിച്ചു. ജൂലായ് 14ന് നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ട് ടീമുകള്‍ പോരാടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. നിലവിലുള്ള ഇംഗ്ലണ്ട് ടീമില്‍ ആറോ ഏഴോ താരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ ഒരു വെല്ലുവിളിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്ക് നാല് മികച്ച ബൗളര്‍മാരാണുള്ളത്. പക്ഷേ അഞ്ചാമതൊരു ബൗളര്‍ വലിയ വെല്ലുവിളിയാണ്. നിര്‍ണായക പോരാട്ടത്തില്‍ അഞ്ചാം ബൗളറുടെ സേവനം നിര്‍ണായകമാണ്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഫോമിലല്ല എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമല്ല. ലോകകപ്പില്‍ അവര്‍ ഫോം കണ്ടെത്തുമെന്നം ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജൂണ്‍ 30നാണ് പോരാടുക.

Story first published: Monday, June 3, 2019, 21:02 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+