Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയല്ല, പൂജാരയുമല്ല.. അജിന്‍ക്യ രഹാനെ ഇന്ത്യയുടെ കംപ്ലീറ്റ് ബാറ്റ്‌സ്മാനെന്ന് ഗാവസ്‌കര്‍!

സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ സൂപ്പര്‍ താരമായിട്ടാണ് ആരാധകര്‍ വിരാട് കോലിയെ കാണുന്നത്. രാഹുല്‍ ദ്രാവിഡിന് ശേഷം ടെസ്റ്റ് ടീമില്‍ കിട്ടിയ പെര്‍ഫെക്ട് പ്ലെയര്‍ എന്ന ബഹുമതി ചേതേശ്വര്‍ പൂജാരയ്ക്കും കൊടുക്കുന്നു. ഇതല്ലാതെയും ഒരുപാട് പ്രതിഭാശാലികള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുണ്ട്.

Read Also: പാകിസ്താന് കാവല്‍ പഠാണികള്‍... ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അഫ്രീദിക്ക് ട്രോള്‍ പൊങ്കാല!

എന്നാല്‍ സുനില്‍ ഗാവ്‌സകറിന്റെ അഭിപ്രായത്തില്‍ കോലിയും പൂജാരയുമല്ല, മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിലെ കംപ്ലീറ്റ് ബാറ്റ്‌സ്മാന്‍. ഇന്‍ഡോര്‍ ടെസ്റ്റിലെ രഹാനെയുടെ ഇന്നിഗ്‌സ് കണ്ട ശേഷമാണ് ഇതിഹാസ താരമായ സുനില്‍ ഗാവസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. ഗാവ്‌സകറിന്റെ വാക്കുകളിലേക്ക്..

കോലിക്കും അറിയാം

കോലിക്കും അറിയാം

രഹാനെയുടെ പ്രാധാന്യത്തെക്കുറിച്ച് വിരാട് കോലിയും ബോധവാനാണ് എന്ന് ഞാന്‍ കരുതുന്നു. ക്യാപ്റ്റന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ കൂടുതല്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള പ്രചോദനം ആകും അത് - ഗാവസ്‌കര്‍ എന്‍ ഡി ടി വിയോട് പറഞ്ഞു.

ഈ സെഞ്ചുറിയുടെ പ്രാധാന്യം

ഈ സെഞ്ചുറിയുടെ പ്രാധാന്യം

ഇന്ത്യയ്ക്ക് നിര്‍ണായകമായ ഒരു സമയത്താണ് രഹാനെയുടെ ഈ സെഞ്ചുറി പിറന്നത്. മാത്രമല്ല. ഷോര്‍ട്ട് പിച്ച് പന്തുകളെ മനോഹരമായി നേരിടാനും രഹാനെയ്ക്ക് സാധിച്ചു.

റെക്കോര്‍ഡ് കൂട്ടുകെട്ട്

റെക്കോര്‍ഡ് കൂട്ടുകെട്ട്

ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം 365 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് അജിന്‍ക്യ രഹാനെ അടിച്ചെടുത്തത്. കോലി 211 റണ്‍സെടുത്തപ്പോള്‍ രഹാനെ 188 റണ്‍സടിച്ചു. മൂന്ന് വിക്കറ്റിന് 100 എന്ന നിലയില്‍ ഇന്ത്യ പതറുമ്പോഴാണ് ഇരുവരും ഒത്തുചേര്‍ന്നത്.

കളി ജയിക്കാന്‍ പോകുന്നില്ല

കളി ജയിക്കാന്‍ പോകുന്നില്ല

വിരാട് കോലിയും രഹാനെയും കൂടി അസാധ്യമായ കളിയാണ് കളിച്ചത്. ന്യൂസിലന്‍ഡിന് ഈ കളി ജയിക്കാന്‍ ഇനി പറ്റില്ല. അല്ലെങ്കില്‍ വല്ല അത്ഭുതങ്ങളും സംഭവിക്കണം- ഗാവ്‌സകര്‍ പറഞ്ഞു.

സ്‌പെഷല്‍ ഇന്നിംഗ്‌സ്

സ്‌പെഷല്‍ ഇന്നിംഗ്‌സ്

ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 188 റണ്‍സ് രഹാനെയുടെ കരിയര്‍ ബെസ്റ്റ് സ്‌കോറാണ്. സ്‌പെഷല്‍ ഇന്നിംഗ്‌സ് എന്നാണ് തന്റെ എട്ടാം സെഞ്ചുറിയെക്കുറിച്ച് രഹാനെയും പറഞ്ഞത്. ഓസട്രേലിയയ്‌ക്കെതിരെ നേടിയ 147 റണ്‍സായിരുന്നു രഹാനെയുടെ ഇതിന് മുമ്പത്തെ ബെസ്റ്റ്.

ഇന്ത്യന്‍ മൈക്ക് ഹസി

ഇന്ത്യന്‍ മൈക്ക് ഹസി

ബാറ്റിംഗ് ശൈലിയിലും സ്ഥിരതയിലും ഫീല്‍ഡിങിലും രഹാനെ, ഓസ്‌ട്രേലിയന്‍ താരമായ മൈക്ക് ഹസിയെ ഓര്‍മിപ്പിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മിസ്റ്റര്‍ ക്രിക്കറ്റ് എന്ന് വിളിപ്പേരുള്ള ഹസിയുടെ ഇന്ത്യന്‍ പതിപ്പാണ് രഹാനെയെന്നും അവര്‍ പറയുന്നു.

Story first published: Monday, October 10, 2016, 16:16 [IST]
Other articles published on Oct 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+