ലോകകപ്പ്: ധോണിക്ക് ഡബിള്‍ റോള്‍... രണ്ടിലും കൂടിയേ തീരൂ, ഇല്ലെങ്കില്‍ കിരീടം പ്രതീക്ഷിക്കേണ്ട!!
ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കരിയറിലെ അവസാനത്തെ ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കാനൊരുങ്ങുകയാണ്. ഈ മാസം അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നട്ടെല്ലായിരിക്കും ധോണി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വലിയ റോള്‍ തന്നെ ധോണിക്കു കളിക്കേണ്ടി വരുമെന്ന് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നു.

ധോണിയുടെ ഡബിള്‍ റോള്‍
വിക്കറ്റ് കീപ്പറുടെ ചുമതല കൂടാതെ മറ്റു രണ്ടു റോളുകള്‍ കൂടി ധോണിക്കു ലോകകപ്പില്‍ ഉണ്ടാവുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബാറ്റിങിലെ ആദ്യ മൂന്നു സ്ഥാനത്തുള്ളവര്‍ കേമന്‍മാരാണ്. എന്നാല്‍ ലോകകപ്പില്‍ ഇവര്‍ മൂന്നു പേരും നിരാശപ്പെടുത്തിയാല്‍ ധോണിയുടെ സംഭാവന ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായി മാറും. നാലോ, അഞ്ചോ ഏതു പൊസിഷനിലുമാവട്ടെ ധോണിയുടെ ഇന്നിങ്‌സായിരിക്കും ഇന്ത്യയെ മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിക്കുകയെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

കോലിയുടെ വഴികാട്ടി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സഹായിക്കുകയെന്നതാണ് ധോണിയുടെ മറ്റൊരു ചുമതല. ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്കുള്ള അനുഭവസമ്പത്ത് കോലിയെ കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും.
വിക്കറ്റ് കീപ്പിങിനിടെ ബൗളര്‍മാര്‍ക്ക് ഇടയ്ക്കിടെ നിര്‍ദേശം നല്‍കുകയും ഫീല്‍ഡിങ് ക്രമീകരണത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നയാളാണ് ധോണി. ഇത്തരത്തില്‍ കളിക്കളത്തില്‍ ധോണിയുടെ ഉപദേശം കോലിക്കും നിര്‍ണായകമായിരിക്കുമെന്ന് ഗവാസ്‌കര്‍ വിശദമാക്കി. മികച്ച ഫീല്‍ഡറായ കോലി പലപ്പോഴും ലോങ് ഓഫിലോ ലോങ് ഓണിലോ ആണ് നില്‍ക്കാറുള്ളത്. അതുകൊണ്ടു തന്നെ ധോണി ഇടയ്ക്കിടെ ബൗളര്‍മാര്‍ക്കു നല്‍കുന്ന ഉപദേശവും ഫീല്‍ഡിങില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാറുണ്ടാവില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ അനുഭവസമ്പത്ത്
2011ല്‍ ഇന്ത്യക്കു ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിന്റെ ഈ അനുഭവസമ്പത്ത് ലോകകപ്പില്‍ ഇന്ത്യക്കു ഒഴിച്ചു കൂടാനാവാത്തതായി മാറുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
കടുത്ത സമ്മര്‍ദ്ദഘട്ടങ്ങളെ മറികടന്ന് ടീമിനു ലോകകപ്പ് നേടിത്തന്ന ധോണിയെപ്പൊലാരാളുടെ അനുഭവസമ്പത്ത് ഇന്ത്യക്കു ഒഴിച്ചു കൂടാനാവാത്തതാണ്. അതുകൊണ്ടു തന്നെയാണ് ധോണി വില മതിക്കാനാവാത്ത താരമായി മാറുന്നതെന്നും ഇതിഹാസതാരം പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications