Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശിഖര്‍ ധവാന്‍ വീണ്ടും ബലിയാട്; സെലക്ഷനെതിരെ ആഞ്ഞടിച്ച് ഗവാസ്‌കര്‍

ലണ്ടന്‍: എഡ്ജ്ബാസ്റ്റണിലെ മോശം പ്രകടനത്തിന്റെ വെളിച്ചത്തില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ടീമില്‍ നിന്നും ശിഖര്‍ ധവാനെ പുറത്തിരുത്തിയത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. എന്നാല്‍ ധവാനെ ബെഞ്ചിലിരുത്തിയ നടപടിയില്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിന് അത്ര തൃപ്തിയില്ല. രണ്ട് ഇന്നിങ്‌സുകളിലും ധവാനേക്കാള്‍ കുറഞ്ഞ സ്‌കോര്‍ നേടിയ മുരളി വിജയ് എന്ത് കൊണ്ട് രണ്ടാം ടെസ്റ്റില്‍ സ്ഥാനം പിടിച്ചെന്നാണ് ഗവാസ്‌കറുടെ ചോദ്യം.

'ധവാനെ ഒഴിവാക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ശിഖര്‍ ധവാന്‍ എപ്പോഴും ബലിയാടാകുന്നതാണ് പതിവ്. മുരളി വിജയിയേക്കാള്‍ കൂടുതല്‍ റണ്‍ അദ്ദേഹം കഴിഞ്ഞ മത്സരത്തില്‍ നേടി. ഓരോ മത്സരത്തിന് ശേഷവും ധവാനെ ഒഴിവാക്കുന്ന രീതി ശരിയല്ല. ഇങ്ങനെ ഒഴിവാക്കാന്‍ വേണ്ടിയാണെങ്കില്‍ എന്തിനാണ് പര്യടനത്തിന് താരത്തെ കൊണ്ടുപോയത്?', ഗവാസ്‌കര്‍ ചോദിക്കുന്നു.

news

ആദ്യ ടെസ്റ്റില്‍ ഓപ്പണറുടെ ടെക്‌നിക്കിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് ഗവാസ്‌കര്‍ താരത്തിന് പിന്തുണയുമായി എത്തിയത്. തന്റെ രീതിയില്‍ നിന്നും മാറിക്കളിക്കാന്‍ ശിഖര്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് ഇത്രയധികം വിജയം നേടിത്തന്ന രീതിയിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഏകദിനങ്ങളില്‍ അധികം സ്ലിപ്പുകള്‍ ഇല്ലാതെ വരുന്നതിനാല്‍ ഇത്തരം ഷോട്ടുകളില്‍ രക്ഷപ്പെടും, എഡ്ജും, പുഷും ബൗണ്ടറിയും നല്‍കും. ടെസ്റ്റില്‍ ഇത്തരം ഷോട്ടുകള്‍ വിക്കറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കും. ഇതനുസരിച്ച് മനസ്സ് ഒരുക്കുന്നത് വരെ വിദേശ പിച്ചില്‍ ശിഖര്‍ കഷ്ടപ്പെടും, ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റില്‍ ധവാന് പകരം ചേതേശ്വര്‍ പൂജാരയാണ് ടീമില്‍ ഇടംപിടിച്ചത്. മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിരാട് കോലിയുമായി സംഭവിച്ച ധാരണ പിശക് താരത്തെ ഒരു റണ്ണില്‍ നില്‍ക്കവെ റണ്‍ഔട്ടാക്കി. രണ്ടാം ദിനത്തില്‍ 107 റണ്ണിന് ഇന്ത്യയെ ഇംഗ്ലണ്ടി മടക്കിക്കൂട്ടിയിരുന്നു.

Story first published: Saturday, August 11, 2018, 16:51 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+