Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗൗതം ഗംഭീറിന് ഓസ്‌ട്രേലിയന്‍ കോച്ച്, ലക്ഷ്യം ഇന്ത്യന്‍ ടീം!

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ലക്ഷ്യം വെക്കുകയാണ് ഇടങ്കയ്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. എം എസ് ധോണി യുഗം അവസാനിക്കുന്നതോടെ തിരിച്ചുവരവ് എളുപ്പമാകുമെന്ന പ്രതീക്ഷയാകണം ഗംഭീറിനെക്കൊണ്ട് ഇപ്പോള്‍ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ധോണിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് ഗംഭീറിന് ദേശീയ ടീമില്‍ ഇടം നഷ്ടമായത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സേവാഗും ഹര്‍ഭജനും യുവരാജുമെല്ലാം മോശം ഫോം കാരണമാണ് ടീമില്‍ നിന്നും തഴയപ്പെട്ടത്. പരിക്കായിരുന്നു സഹീര്‍ ഖാന്റെ പ്രശ്‌നം. എന്നാല്‍ ഇതൊന്നും ഇല്ലാതെ ടീമില്‍ നിന്നും പുറത്തുപോകേണ്ടി വന്ന സീനിയര്‍ താരമാണ് ഗംഭീര്‍. 2014 ഓഗസ്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയ്ക്ക് ടീമിലെത്തിയെങ്കിലും വൈകാതെ പുറത്തായി. അതിന് ശേഷം ഐ പി എല്ലും രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളും മാത്രമേ ഗംഭീറിന്റെ ക്രെഡിറ്റില്‍ ഉള്ളൂ.

gambhir

മുന്‍ ഓസേ്ട്രലിയന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗറിന് കീഴിലാണ് ഗംഭീര്‍ ഇപ്പോള്‍ പരിശീലിക്കുന്നത്. ഓസ്‌ട്രേലിയയില്‍ എത്തിയാണ് ഗംഭീര്‍ ലാംഗറിനൊപ്പം കളിക്കുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യാനാണ് ഗംഭീര്‍ കൂടുതല്‍ സമയം ഇവിടെ ചെലവഴിക്കുന്നത്. പിന്നെ കുറച്ച് ജിമ്മും. റോയിട്ടേഴ്‌സിനോടാണ് ഗംഭീര്‍ തന്റെ പുതിയ ഷെഡ്യൂള്‍ വിവരിച്ചത്.

33 കാരനായ ഗൗതം ഗംഭീര്‍ 56 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും 37 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട് ദില്ലിയില്‍ നിന്നുള്ള ഈ ഇടംകൈയന്‍. ഐ പി എല്ലില്‍ ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ഗംഭീര്‍.

Story first published: Friday, July 3, 2015, 16:05 [IST]
Other articles published on Jul 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+