വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്; ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിടുന്നു. ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച മുന്‍ ഓപ്പണര്‍ ബിജെപി ടിക്കറ്റില്‍ എംപിയാകാനുള്ള ഒരുക്കത്തിലാണ്. ദില്ലിയില്‍ ഏറെക്കാലം ഭരണത്തില്‍ പിന്നിലുള്ള ബിജെപി ഗംഭീറിനെപ്പോലുള്ളവരെ രംഗത്തിറക്കി ജനപിന്തുണയാര്‍ജ്ജിക്കാനുള്ള ശ്രമമാണെന്നാണ് റിപ്പോര്‍ട്ട്.

നവജ്യോത് സിങ് സിദ്ദു, മുഹമ്മദ് കൈഫ്, പ്രവീണ്‍ കുമാര്‍, വിനോദ് കാബ്ലി, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ നേരത്തെ രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട്. രാജ്യസുരക്ഷയെ സംബന്ധിച്ചും മറ്റും നിരന്തരം ട്വീറ്റ് ചെയ്യാറുള്ള ഗംഭീര്‍ ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ച നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

gautam

2012ന് ശേഷം ഗംഭീര്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനം നേടിയിട്ടില്ല. 2016ലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. 58 ടെസ്റ്റുകളില്‍ നിന്നായി 4,154 റണ്‍സും 147 ഏകദിനങ്ങളില്‍നിന്നായി 5,238 റണ്‍സും നേടിയിട്ടുണ്ട്. 2007ല്‍ ടി20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരിക്കെ രണ്ടുതവണ കിരീടം നേടാനും സാധിച്ചു. 2018ലെ ഐപിഎല്ലില്‍ ദില്ലി ഡെയര്‍ ഡെവിള്‍സ് താരമായിരുന്ന ഗംഭീര്‍ പിന്നീട് രാജിവെച്ചിരുന്നു.

Story first published: Monday, August 20, 2018, 8:56 [IST]
Other articles published on Aug 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X