വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മോശം പ്രകടനം; ദില്ലി ടീമിന്റെ നായകസ്ഥാനം ഗംഭീര്‍ രാജിവെച്ചു; ഇനി ശ്രേയസ് അയ്യര്‍ നയിക്കും

ഗൗതം ഗംഭീർ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു | Oneindia Malayalam

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ ദില്ലി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചു. മികച്ച താരങ്ങളുണ്ടായിട്ടും മോശം ഫോമില്‍ കളിക്കുന്ന ദില്ലിക്ക് ആറു മത്സരങ്ങളില്‍നിന്ന് ഒരു ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്. ഇതോടെയാണ് ഗംഭീര്‍ ടീം മാനേജ്‌മെന്റിനോട് രാജി നിര്‍ദ്ദേശിച്ചത്.

പാതി മലയാളി ശ്രേയസ് അയ്യരാണ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍. പരിശീലകന്‍ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റന്‍, ടീം സിഇഒ ഹേമന്ത് ദുവ എന്നിവര്‍ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗംഭീര്‍ രാജിവെച്ചൊഴിയുന്നകാര്യം പരസ്യമാക്കിയത്. കൊല്‍ക്കത്ത ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗംഭീര്‍ ഈ സീസണിലാണ് ദില്ലിയില്‍ മടങ്ങിയെത്തിത്.

gambeer

രണ്ടുതവണ കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് ഗംഭീര്‍. ഇത്തവണ കൊല്‍ക്കത്ത കൈയ്യൊഴിഞ്ഞതോടെ 2.8 കോടി രൂപ നല്‍കി ആദ്യടീമായ ദില്ലി ഗംഭീറിനെ ടീമിലെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും രാജിവെക്കാനുള്ള തീരുമാനം താന്‍ സ്വയം എടുത്തതാണെന്ന് ഗംഭീര്‍ പറഞ്ഞു.

ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നില്ലെന്ന തോന്നലിലാണ് രാജി. ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചതില്‍ കോച്ചിനോടും ടീം മാനേജ്‌മെന്റിനോടും നന്ദിയുണ്ടെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. ശ്രേയസ് അയ്യരുടെ കീഴില്‍ ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Story first published: Wednesday, April 25, 2018, 16:39 [IST]
Other articles published on Apr 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X