For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അത് ശരിയായ രീതിയല്ല', രോഹിതിന്റെ പരിക്ക് കോലിയെ അറിയിക്കാത്തതിനെ വിമര്‍ശിച്ച് ഗംഭീര്‍

കൊല്‍ക്കത്ത: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മയെ പരിഗണിക്കാതിരുന്നത് നേരത്തെ തന്നെ വിവാദമായ സംഭവമാണ്. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് വീണ്ടും പരിശീലനം നടത്തി ഐപിഎല്ലില്‍ കളി തുടരുകയും ഐപിഎല്‍ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനവുമായി ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ രോഹിതിന്റെ പരിക്ക് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സംഘത്തിനൊപ്പം രോഹിതിനെ അയക്കാതെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലേക്ക് താരത്തെ മാറ്റുകയായിരുന്നു.

രോഹിത് പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്തിയിട്ടില്ലെന്ന നിലപാടില്‍ എന്‍സിഎ ഉറച്ചുനില്‍ക്കുമ്പോള്‍ രോഹിതിന്റെ പരിക്കിനെക്കുറിച്ച് കോലി നടത്തിയ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്കൊപ്പം രോഹിത് ഓസ്‌ട്രേലിയയിലേക്ക് വരാത്തതെന്ന് അറിയില്ലെന്നും ടീം തിരഞ്ഞെടുപ്പിന്റെ സമയത്ത് യാതൊരു വിവരവും രോഹിതിന്റെ പരിക്ക് സംബന്ധിച്ച് അറിഞ്ഞില്ലെന്നുമാണ് കോലി പറഞ്ഞത്. ഇപ്പോഴിതാ ഇന്ത്യന്‍ സെലക്ടര്‍മാരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍.

gambir

'ഇതൊട്ടും ശരിയായ രീതിയല്ല. രോഹിതിന്റെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ കോലിയെ അറിയിക്കണമായിരുന്നു. അവനാണ് നായകന്‍. അവനാണ് ടീമിനെ മൈതാനത്തില്‍ നയിക്കുന്നത്. വിമര്‍ശനങ്ങളെ നേരിടേണ്ടി വരുന്നതും അവനാണ്. എല്ലാ പ്രശ്‌നങ്ങളും അവന്റെ നേര്‍ക്കാവും എത്തുക. അതിനാല്‍ത്തന്ന അവന്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. എല്ലാ താരങ്ങളുടെയും കാര്യം അവനെ അറിയിക്കേണ്ടതുണ്ട്. അത് സെലക്ടര്‍മാരുടെ ഉത്തരവാദിത്തമാണ്.ചെയര്‍മാനും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ എല്ലാ വിമര്‍ശനങ്ങളും നായകന്റെ നേര്‍ക്കാവും. അതിനാല്‍ത്തന്നെ രോഹിത് ശര്‍മയുടെ പരിക്ക് സംബന്ധിച്ച് എല്ലാ വിവരങ്ങളും കോലിയെ അറിയിക്കേണ്ടതുണ്ട്'-ഗൗതം ഗംഭീര്‍ പറഞ്ഞു.

രോഹിതിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡാണ് രോഹിതിനുള്ളത്. ഓസീസിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിതാണ്. 10 റണ്‍സുകൂടി നേടിയാല്‍ ഏകദിനത്തില്‍ ഓസ്‌ട്രേലിയയില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിതിന് മാറാമായിരുന്നു. എന്നാല്‍ പരിക്ക് അദ്ദേഹത്തിന് വില്ലനായെത്തി. ടെസ്റ്റ് പരമ്പര രോഹിതിന് കളിക്കാനാവുമോയെന്ന് ഡിസംബര്‍ 11ന് നടക്കുന്ന എന്‍സിഎയുടെ പരിശോധനയില്‍ വ്യക്തമാകും. നാല് മത്സരമാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.

Story first published: Friday, November 27, 2020, 13:11 [IST]
Other articles published on Nov 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+