വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് സെയ്‌നിയെ തള്ളി, ഇപ്പോള്‍ കണ്ടില്ലേ? രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

ബേദിയെയും ചേതന്‍ ചൗഹാനെയുമാണ് ഗംഭീര്‍ വിമര്‍ശിച്ചത്

ദില്ലി: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദില്ലിയില്‍ നിന്നുള്ള പേസര്‍ നവ്ദീപ് സെയ്‌നിയെ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനെതിരേ (ഡിഡിസിഎ) ഗൗതം ഗംഭീര്‍ രംഗത്ത്.

ഡിഡിസിഎയിലെ അംഗങ്ങളായ ബിഷന്‍സിങ്‌ല ബേദിയെയും ചേതന്‍ ചൗഹാനെയുമാണ് ഗംഭീര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ കടന്നാക്രമിച്ചത്. നേരത്തേ രഞ്ജി ട്രോഫിക്കുള്ള ദില്ലി ടീമില്‍ നിന്നും സെയ്‌നിയെ തഴഞ്ഞതാണ് ഗംഭീറിനെ പ്രകോപിതനക്കിയത്.

 ഷമിയുടെ പകരക്കാര്‍

ഷമിയുടെ പകരക്കാര്‍

ബിസിസിഐയുടെ ഫിറ്റ്‌നസ് പരിശോധനയായ യോ യോ ടെസ്റ്റ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി നടന്നിരുന്നു. ഈ പരിശോധനയില്‍ പരാജയപ്പട്ട് പ്രമുഖ പേസറായ മുഹമ്മദ് ഷമി അഫ്ഗാനെതിരായ ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
ഷമി പുറത്തായതോടെ പകരക്കാരനായാണ് ദില്ലിയുടെ യുവ പേസറായ സെയ്‌നിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പടുത്തിയത്.

സെയ്‌നി ഇന്ത്യക്കാരനെന്ന് ആലോചിക്കണം

സെയ്‌നി ഇന്ത്യക്കാരനെന്ന് ആലോചിക്കണം

സെയ്‌നി ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നാലെയാണ് ഡിഡിസിഎ അംഗങ്ങളാട ബേദിയെയും ചൗഹാനെയും ഗംഭീര്‍ കടന്നാക്രമിച്ചത്. 'പുറത്തുകൂടെ പോയ' സെയ്‌നിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ ഡിഡിസിഎയിലെ ചില അംഗങ്ങളോട് സഹതാപം പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ഗംഭീറിന്റെ ട്വീറ്റ് തുടങ്ങുന്നത്. സര്‍ നവദീപ് ആദ്യം ഒരു ഇന്ത്യന്‍ താരമെന്ന് ഓര്‍മിക്കണം. അതു കഴിഞ്ഞിട്ടു മാത്രമേ ആഭ്യന്തര താരമാവുകയുള്ളവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തേ സെയ്‌നിയെ തഴഞ്ഞു

ദില്ലിയുടെ രഞ്ജി ട്രോഫി ടീമില്‍ സെയ്‌നിയെ ഉള്‍പ്പെടുത്തണമെന്ന ഗംഭീറിന്റെ നിര്‍ദേശം നേരത്തേ ബേദിയും ചൗഹാനും തള്ളുകയായിരുന്നു. ദില്ലിയുടെ ജൂനിയര്‍ ടീമുകള്‍ക്കായി താരം കളിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇരുവരും സെയ്‌നിയെ രഞ്ജി ടീമില്‍ എടുക്കുന്നതിനെ എതിര്‍ത്തത്.
എന്നാല്‍ 2017-18 സീസണില്‍ ദില്ലി ടീമിലെത്തിയ സെയ്‌നി മിന്നുന്ന പ്രകടനമാണ് നടത്തിയത്. രഞ്ജിയില്‍ ദില്ലി റണ്ണറപ്പായപ്പോള്‍ 25 കാരന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എട്ടു മല്‍സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളാണ് സെയ്‌നി പിഴുതത്. 31 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 96 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

ഇവര്‍ക്ക് ഡു ഓര്‍ ഡൈ... ഇതിനേക്കാള്‍ മികച്ച അവസരം ലഭിക്കാനില്ല, സംഘത്തില്‍ മലയാളിയും!!ഇവര്‍ക്ക് ഡു ഓര്‍ ഡൈ... ഇതിനേക്കാള്‍ മികച്ച അവസരം ലഭിക്കാനില്ല, സംഘത്തില്‍ മലയാളിയും!!

ഒന്നാം റാങ്കുകാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍... രഹാനെയും സംഘവും ഉറച്ചുതന്നെ, കളി കാര്യമാവും ഒന്നാം റാങ്കുകാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍... രഹാനെയും സംഘവും ഉറച്ചുതന്നെ, കളി കാര്യമാവും

Story first published: Wednesday, June 13, 2018, 14:38 [IST]
Other articles published on Jun 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X